പി.വി. അന്‍വറിന് 52.21 കോടി രൂപയുടെ ആസ്തി; എം.സ്വരാജിന്‍റെ ആസ്തി 63.89 ലക്ഷം രൂപ

0
1169

സ്ഥാനാർഥികളുടെ സ്വത്ത്‌ വിവരങ്ങൾ പുറത്ത്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍ എം.എല്‍.എ പി.വി. അന്‍വറിന്‍റെ സ്ഥാവര ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 52.21 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. നാമനിർദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യമുള്ളത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അന്‍വറിന്‍റെ കൈവശമുള്ളത് 25,000 രൂപയാണ്. രണ്ട് ഭാര്യമാരുടെ കൈവശവും 10,000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വില വരുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെ പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. 34.07 കോടിയുടെ സ്ഥാവര ആസ്തിയുമുണ്ട്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്‍റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.

എല്‍.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ ആകെ ആസ്തി 63.89 ലക്ഷം രൂപയാണ്. ഭാര്യയുടെ ആസ്തി -94.91 ലക്ഷം. സ്വരാജിന്‍റെ കൈവശമുള്ളത് 1,200 രൂപ. ഭാര്യയുടെ കൈവശം 550 രൂപ. സ്വരാജിന് വാഹനമില്ല. ഭാര്യയുടെ പേരില്‍ രണ്ട് വാഹനങ്ങളുണ്ട്. വില കൂടിയ ആഭരണങ്ങളില്ല. ഭാര്യയുടെ കൈവശം 200 ഗ്രാമിന്‍റെ 18 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. സ്വരാജിന്‍റെ ബാങ്കിലെ നിക്ഷേപം 1.38 ലക്ഷം രൂപയാണ്. ആകെ ബാധ്യത ഒമ്പത് ലക്ഷം. ഭാര്യയുടെ പേരിലുള്ള ബാധ്യത 25.46 ലക്ഷമാണ്.

അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെ, തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ, എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്, യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് എന്നിവർ നാമനിർദേശ പത്രികകൾ സമർപ്പിച്ചു. ബിജെപി സ്ഥാനാർഥി മോഹൻ ജോർജും ഇന്ന് പത്രിക സമർപ്പിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്.


പി.വി. അൻവർ: ജനകീയ പ്രതിപക്ഷ മുന്നണിയുമായി മത്സരം

പി.വി. അൻവർ, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ബാനറിൽ, തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നത്തിനൊപ്പം സ്വതന്ത്ര ചിഹ്നത്തിനും അപേക്ഷിച്ചാണ് മത്സരിക്കുന്നത്. നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോയ്ക്ക് ശേഷം, തൃണമൂൽ നേതാവ് ഇ.എ. സുകു, ഓട്ടോ ഡ്രൈവർ സലാഹുദ്ദീൻ, കർഷകൻ സജി, വഴിയോര കച്ചവടക്കാരൻ ഷബീർ എന്നിവർക്കൊപ്പം നിലമ്പൂർ തഹസിൽദാർ എം.പി. ബിന്ദുവിന് മുന്നിൽ പത്രിക സമർപ്പിച്ചു. തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ചിഹ്നം ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്ന് അൻവർ വ്യക്തമാക്കി. “പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യുഡിഎഫിന്റെ വാതിലുകൾ അടച്ചതോടെ, ജനങ്ങൾക്ക് വേണ്ടി പുതിയ മുന്നണി രൂപീകരിച്ചു. ആം ആദ്മി പാർട്ടിയുമായി ചേർന്ന് മൂന്നാം മുന്നണിയായി വളരും,” അൻവർ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക