കുവൈതിൽ അറസ്റ്റിലായ വ്യാജ വനിതാ ഡോക്ടർ മലയാളി; ചികിത്സ തേടുന്നവരിൽ അധികവും പ്രവാസി മലയാളികൾ

0
1694

കുവൈതിൽ എത്തിയത് വിട്ടമ്മ വിസയിൽ

കുവൈറത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയ്യയിൽ നിയമവിരുദ്ധമായി ക്ലിനിക് നടത്തിയ മലയാളി വനിതയെ അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ വിസയിലെത്തിയ ഇവർക്ക് മെഡിക്കൽ യോഗ്യതകളോ ചികിത്സക്ക് അനുമതിയോ ഉണ്ടായിരുന്നില്ല. ഫർവാനിയ ഗവർണറേറ്റിലെ അന്വേഷണ വകുപ്പും ജലീബ് അൽ-ഷൂയൂഖ് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാത്ത മെഡിക്കൽ ക്ലിനിക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയത്.ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജലീബ് അൽ ഷുയൂഖിൽ ലൈസൻസില്ലാതെ രോഗികളെ ചികിത്സിച്ചതിന് പിടിയിലായ മലയാളി വ്യാജ വനിത ഡോക്ടർ പരിശാധനക്ക് ഓരോരുത്തരിൽനിന്നും ഈടാക്കിയിരുന്നത് അഞ്ച് കുവൈത്ത് ദീനാർ (ഏകദേശം 1400 ഇന്ത്യൻ രൂപ) വീതം. കുവൈത്തിൽ വീട്ടമ്മയുടെ വിസയിലെത്തിയ ഇവർക്ക് ഔപചാരിക മെഡിക്കൽ യോഗ്യതകളോ ചികിത്സക്ക് അനുമതിയോ ഉണ്ടായിരുന്നില്ല. വർഷങ്ങളായി അബ്ബാസിയയിൽ ഹോമിയോ ക്ലിനിക്ക് നടത്തിവരികയായിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇവരുടെ ചികിത്സ തേടിയിരുന്നു.

ആരോഗ്യ മന്ത്രാലയം വിതരണം ചെയ്യുന്ന വിവിധതരം മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ പരിശോധനയിൽ ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുവൈത്തിൽ അംഗീകാരമില്ലാത്ത  മരുന്നുകളും രോഗികൾക്ക് വ്യപാകമായി നൽകിയതായും അധികൃതർ കണ്ടെത്തി.ചോദ്യം ചെയ്യലിൽ മെഡിക്കൽ യോഗ്യതകളോ ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസോ ഇല്ലാതെ വൈദ്യശാസ്ത്രം പരിശീലിച്ചതായി സ്ത്രീ സമ്മതിച്ചു. തുടർ നടപടികൾക്കായി ഇവരെ അധികാരികൾക്ക് കൈമാറി.

ക്രിമിനല്‍ സെക്ടറിലെ ഫര്‍വാനിയ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജലീബ് അല്‍ശുയൂഖ് ഇന്‍വെസ്റ്റിഗേഷന്‍സ് സെക്ഷന്‍ ആണ് അറസ്റ്റ് ഓപ്പറേഷന്‍ നടത്തിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. പ്രതി രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ക്ലിനിക് നടത്തിയിരുന്നതെന്നും ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് യുവതിയെ അറസ്റ്റു ചെയ്തതെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

ക്ലിനിക്കില്‍ നടത്തിയ സമഗ്രമായ പരിശോധനയില്‍ ആരോഗ്യ മന്ത്രാലയം വിതരണം ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള വിവിധ മരുന്നുകള്‍, രക്തസമ്മര്‍ദ്ദ മോണിറ്റര്‍, സ്റ്റെതസ്‌കോപ്പ്, ശിശു ഫോര്‍മുല എന്നിവ കണ്ടെത്തിയിരുന്നു. യാതൊരു ആധികാരികതയുമില്ലാത്ത നാടോടി മരുന്നുകള്‍ തയ്യാറാക്കി ഇവര്‍ രോഗികള്‍ക്ക് വിതരണം ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അന്വേഷണത്തിനിടെ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ശാസ്ത്രീയ യോഗ്യതയോ ലൈസന്‍സോ നേടാതെയാണ് താന്‍ വൈദ്യശാസ്ത്രം പരിശീലിച്ചതെന്നും ചില മരുന്നുകള്‍ ഇറക്കുമതി ചെയ്തതായും ബാക്കിയുള്ളവ അടുത്തുള്ള ഫാര്‍മസികളില്‍ നിന്ന് വാങ്ങിയതായും യുവതി സമ്മതിച്ചു. നിയമനടപടികള്‍ക്കായി യുവതിയെ കോടതിയിലേക്ക് റഫര്‍ ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശനം ലഭിക്കാത്തതിനാല്‍, താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്കാണ് വ്യാജ ഡോക്ടറായ യുവതി കൂടുതലും വൈദ്യസഹായം നല്‍കിയിരുന്നെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക