പതിനാലുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; ആലുവയിൽ അമ്മയുടെ പങ്കാളി അറസ്റ്റിൽ

0
755

ആലുവ: പതിനാലുകാരിയെ പീഡിപ്പിച്ചതിന് അമ്മയുടെ പങ്കാളിയെ പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി ആംബുലൻസ് ഡ്രൈവറാണ്. ഒരു വർഷം മുൻപാണ് കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയത്.

അതിനുശേഷം പ്രതിക്കൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്. ബന്ധുക്കളാണ് പീഡനവിവരം അമ്മയോട് പറഞ്ഞത്. പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക