മലപ്പുറം: ഇനി മുതൽ തനിക്ക് മതമില്ലെന്ന് പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വരുന്ന ചിത്രകാരിയുമായ ജസ്‌ന സലീം. താനിനി ഏതൊരു മതത്തിന്റെയും ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്ന പറഞ്ഞു. ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്ന സലീം. ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താൻ വരച്ച ഗുരുവായൂരപ്പന്റെ ചിത്രം ജസ്ന സമ്മാനിച്ച് വാർത്തകളിലിടം നേടിയിരുന്നു. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് മതം ഉപേക്ഷിച്ച തീരുമാനം ജസ്ന അറിയിച്ചത്.
‘ഇതുവരെ ജസ്‌ന സലീം എന്ന വ്യക്തി ഇസ്‌ലാം മതത്തിലാണെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഈ ഒരു നിമിഷം മുതൽ മതം ഉപേക്ഷിക്കുകയാണ്. മതത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ല. ഇനി മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. തട്ടമിട്ടോ, തട്ടമിട്ടില്ലേ, പൊട്ടുതൊട്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും അവർ വ്യക്തമാക്കി.
‘മുസ്‌ലിം കുട്ടി എന്ന ലേബൽ ഞാൻ വേണ്ടന്ന് വച്ചു, എനിക്ക് ഇനി മുതല്‍ മതവും തട്ടവും ഇല്ല, നിനക്ക് സ്വര്‍ഗത്തില്‍ പോവണ്ടെ എന്ന് ചോദിക്കുന്നവരോട് ഞാന്‍ പറയുന്നു എനിക്ക് മതമില്ല. ഞാന്‍ പൊട്ട് കുത്തിയപ്പോള്‍ എന്‍റെ ഉമ്മ പറഞ്ഞു, നീ പൊട്ട് കുത്തല്ലെ ബാപ്പായെ പള്ളിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉമ്മ പറഞ്ഞു’ ജസ്ന പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂർ കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി വീഡിയോയെടുത്തെന്നാണ് പരാതി. ദേവസ്വം ബോർഡ് തന്നെയാണ് പരാതി നൽകിയത്. ജന്മദിനത്തിന് ജസ്ന ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് കേക്ക് മുറിച്ചതും വിവാദമായിരുന്നു. പരാതികൾക്ക് പിന്നാലെ ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ഗുരുവായൂർ കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി വീഡിയോയെടുത്തെന്നാണ് എഫ്‌ഐആറിലുള്ളത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ ദേവസ്വം ബോർഡ് തന്നെയാണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. ജന്മദിനാഘോഷത്തിന് ജസ്ന ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് കേക്ക് മുറിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തി. യുവതിക്കെതിരെ ചിലർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹർജി ലഭിച്ചതിന് പിന്നാലെ ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
നേരത്തെ കൃഷ്ണ ചിത്രം വരക്കുന്നതിനെ പറ്റി ജസ്ന പറഞ്ഞത് ഇങ്ങനെ
‘വര തുടങ്ങിയ സമയത്ത് വീട്ടിൽ നിന്നും കുറച്ച് എതിർപ്പുണ്ടായിരുന്നു. അന്ന് ഭർത്താവും പറഞ്ഞു, വീട്ടുകാർക്ക് ഇഷ്ടമല്ലെങ്കിൽ വരയ്ക്കണ്ട എന്ന്. ആ സമയത്ത് വര നിർത്തിയേക്കാം എന്ന് കരുതിയതാണ്. അപ്പോൾ പ്രായമായ ഒരു ചേച്ചി അവരുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. ഒരു കൃഷ്ണനെ വേണം എന്നൊക്കെ പറഞ്ഞ് വിളിച്ചു. അന്ന് ഞാനവരോട് പറഞ്ഞു ചേച്ചീ ഞാൻ വരച്ച കണ്ണനെ വീട്ടിൽ വച്ചാൽ ആഗ്രഹം സാധിക്കും എന്നതൊക്കെ ആളുകൾ വെറുതെ പറയുന്നതാണ്. അത് വച്ചാൽ ആഗ്രഹം നടക്കും എന്നൊന്നുമില്ല. ഞാനത് വിശ്വസിക്കുന്നുമില്ല. കാരണം, ഞാൻ കണ്ണനെ വച്ച് ആരാധിക്കുന്ന ഒരു വ്യക്തിയല്ല. പക്ഷേ, വേണമെങ്കിൽ ഞാൻ വരച്ചു തരാം എന്ന് പറഞ്ഞു. അങ്ങനെ അത് കൂടി കൊടുത്തിട്ട് നിർത്താമെന്ന് വച്ച് വരച്ചുകൊടുത്തു’
