തിരുവനന്തപുരം: ചാക്കയിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് റെയ്ഡിൽ വീട്ടിൽ നിന്ന് 13 കിലോ കഞ്ചാവ് പിടികൂടി. വീട്ടിൽ പ്രത്യേകം പണികഴിപ്പിച്ച അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ അനീഫ് ഖാൻ എന്നയാളെ എക്സൈസ് പിടികൂടിയിട്ടുണ്ട്. വീട്ടിൽ നിന്ന് എംഡിഎംഎയും കണ്ടെത്തിയിട്ടുണ്ട്.
ചാക്ക ഐടിഐയുടെ സമീപത്ത് താമസിച്ചു വരികയായിരുന്നു ഇയാൾ. കോളേജിന് ചേർന്നുള്ള ഇടവഴിയോട് ചേർന്നായിരുന്നു അനീഫ് ഖാന്റെ വീട്. വീടിന്റെ ചുമരിലും വാഷ്ബേസിനടിയിലുമൊക്കെയായി രഹസ്യ അറകൾ പണിതായിരുന്നു കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
കഞ്ചാവും എംഡിഎംഎയും പാക്ക് ചെയ്യാനായി ഉപയോഗിക്കുന്ന ആയിരത്തിലധികം പാക്കറ്റുകളും രാസലഹരി വസ്തുക്കൾ അളക്കാനായി ഉപയോഗിക്കുന്ന ഡിജിറ്റൽ യന്ത്രങ്ങളും ഇയാളുടെ പക്കൽ നിന്ന് എക്സൈസ് കണ്ടെടുത്തിട്ടുണ്ട്.
2024-ലും ഇയാളെ കഞ്ചാവ് കേസിൽ പിടികൂടിയിരുന്നു. അന്ന് 20 കിലോ കഞ്ചാവായിരുന്നു പിടികൂടിയത്. പഴയകാല പ്രതികളെ എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അനീഫ് ഖാന്റെ വീട്ടിൽ എക്സൈസ് റെയ്ഡ് നടത്തിയത്. വീഡിയോ കാണാം 👇