പ്രവാസികൾക്ക് ആശ്വാസമായി കെഎംസിസിയുടെ സൗജന്യ നിയമസഹായ അദാലത്ത് മെയ് 30-ന്

0
724

അദാലത്തിൽ പങ്കെടുക്കാൻ വരുന്നവർ തങ്ങളുടെ ഇഖാമയുടെയും പാസ്പോർട്ടിന്റെയും കോപ്പി കൈവശം കരുതണം

റിയാദ്: തൊഴിൽപരവും നിയമപരവുമായ വിവിധ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സഊദിയിലെ പ്രവാസികൾക്ക് ആശ്വാസമായി വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി സൗജന്യ നിയമസഹായ അദാലത്ത് സംഘടിപ്പിക്കുന്നു. ഈ വരുന്ന 2025 മെയ് 30-ന് (വെള്ളി) റിയാദ് ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 03:00 മുതൽ വൈകുന്നേരം 07:00 വരെയാണ് അദാലത്ത് നടക്കുക.

പ്രവാസികൾക്ക് അവരുടെ തൊഴിൽ നഷ്ടം, ശമ്പള കുടിശ്ശിക, ഇഖാമ/വിസാ സംബന്ധമായ പ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥ, മറ്റ് നിയമപരമായ തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നേരിട്ട് നിയമ വിദഗ്ധരുമായി സംസാരിക്കാനും സൗജന്യ നിയമോപദേശം നേടാനും ഈ അദാലത്ത് അവസരമൊരുക്കും.പ്രവാസികളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകാനും അവരുടെ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനും ഈ അദാലത്ത് സഹായകമാകുമെന്നും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ചെയർമാൻ റഫീഖ് ചെറുമുക്ക് പ്രസ്താവിച്ചു.

പ്രവാസികളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകാനും അവരുടെ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനും ഈ അദാലത്ത് സഹായകമാകുമെന്നും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ചെയർമാൻ റഫീഖ് ചെറുമുക്ക് പ്രസ്താവിച്ചു.

അദാലത്തിന്റെ വിജയകരമായ നടത്തിപ്പിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കൺവീനർ റിയാസ് തിരൂർക്കാട് അറിയിച്ചു. അദാലത്തിൽ പങ്കെടുക്കാൻ വരുന്നവർ തങ്ങളുടെ ഇഖാമയുടെയും പാസ്പോർട്ടിന്റെയും കോപ്പി കൈവശം കരുതണമെന്ന് സംഘാടകർ അറിയിച്ചു. ഏതെങ്കിലും കേസുകളുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നവർ, അതിന്റെ ഫയലുകളുടെ പ്രിന്റുകളും കൊണ്ടുവരുന്നത് വേഗത്തിൽ നിയമസഹായം ലഭിക്കാൻ സഹായിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

പ്രവാസികൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാനുള്ള കെ.എം.സി.സി.യുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സൗജന്യ അദാലത്ത് സംഘടിപ്പിക്കുന്നത്.