വയനാട് മാനന്തവാടിയിൽ അരുംകൊല: യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികളെ ആക്രമിച്ചു, മൂത്ത കുട്ടിക്ക് വെട്ടേറ്റു; ഒരു കുട്ടിയെ കാണാനില്ല

0
1973

വയനാട്: മാനന്തവാടിയ്ക്കടുത്ത് അപ്പപ്പാറയിലെ വാകേരി മേഖലയിൽ അതിക്രൂരമായ അരുംകൊല. എടയൂർക്കുന്ന് സ്വദേശിനിയായ അപർണ (36)യാണ് ജീവിത പങ്കാളിയായ ഗിരീഷ് കുത്തി കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം ഗിരീഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇയാളെ പിടികൂടാൻ പൊലീസ് ശ്രമം തുടരുകയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അപർണയുടെ രണ്ട് കുട്ടികളെയും ഇയാൾ ആക്രമിച്ചു. 14 വയസ്സുള്ള മകൾ അനർഘക്ക് കഴുത്തിലും ചെവിയിലും പരിക്കേറ്റു. നിലവിൽ തീവ്രപരിചരണത്തിൽ ചികിത്സയിലാണ് കുട്ടി. എന്നാൽ 9 വയസ്സുള്ള മകളായ അബിനയയെ ആക്രമണ ശേഷം കാണാതായിരിക്കുകയാണ്. ഒൻപത് വയസുകാരി അബിനയെയും കൊലയാളി ദിലീഷിനെയും കണ്ടെത്താനായില്ല. ആക്രമണം കണ്ട് പേടിച്ച് അബിന, എവിടേക്കെങ്കിലും മാറിയതാകാം എന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിയെ കണ്ടെത്താൻ പൊലീസും നാട്ടുകാരും ചേർന്ന് വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്.

സംഭവ സ്ഥലത്തേക്ക് പൊലീസ് സംഘം ഉടൻ എത്തി തെളിവെടുപ്പും പ്രദേശവാസികളിൽ നിന്ന് വിവരശേഖരണവും ആരംഭിച്ചു. അതേസമയം, കൊല്ലപ്പെട്ട അപർണയും പ്രതി ഗിരീഷും ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ബന്ധത്തിൽ പിളർച്ച ഉണ്ടായതിനെത്തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. പരുക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കനത്ത മഴ ആയതിനാൽ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചിൽ ദുഷ്കരമാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക