അബൂദബി: ഗസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വഹിച്ച് യു എ ഇയില്‍ നിന്ന് യാത്ര തിരിച്ച ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടതായി വിവരം. ഗസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയതെന്ന് യു എ ഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
‘ഓപറേഷന്‍ ഗാലന്റ് നൈറ്റ് 3’ എന്ന പേരില്‍ യു എ ഇ നടത്തുന്ന സഹായദൗത്യത്തിന്റെ ഭാഗമായി അയച്ച ട്രക്കുകളാണ് കൊള്ളക്കിരയായത്. ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തു വച്ചാണ് സംഭവം. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്‌റാഈലും യു എ ഇയും കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. ഇതിനിടെയാണ് കൊള്ള അരങ്ങേറിയത്.
കൊള്ളയെ അപലപിച്ച യു എ ഇ അപലപിച്ചു. ഗസയില്‍ നല്‍കിവരുന്ന മാനുഷിക പിന്തുണയ്ക്ക് തിരിച്ചടിയാണ് ഇതെന്നും യു എ ഇ പ്രതികരിച്ചു.
