ദിവസം അഞ്ചു ലക്ഷം യാത്രക്കാർ എത്തുന്ന ജർമനിയിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഹംബർഗ്
ഹംബർഗ്: ഹംബർഗ് റെയിൽവെ സ്റ്റേഷനിൽ കത്തിയുമായി അക്രമി. ഇയാൾ ആളുകളെ വിവേചന രഹിതമായി 12 പേരെ കുത്തി. ഇതിൽ 6 പേരുടെ പരിക്കുകൾ ഗുരുതരമാണ്. ദിവസം അഞ്ചു ലക്ഷം യാത്രക്കാർ എത്തുന്ന ജർമനിയിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഹംബർഗ്. അക്രമി പിടിയിലായി. നിലവിൽ ആക്രമിയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. ഇതേതുടർന്ന് നാലു ട്രാക്കുകൾ അടച്ചെന്നും ദീർഘദൂര ട്രെയിനുകൾ വൈകിയെന്നും അധികൃതർ അറിയിച്ചു.
അടുത്തിടെ ജർമനിയിൽ തീവ്രവാദി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കത്തി കൊണ്ട് ആക്രമണങ്ങൾ നടന്നു വന്നിരുന്നു. എന്നാൽ ഇതിന് അതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.