ദുബൈ: സമൂഹ മാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവിന് 70,000 ദിര്‍ഹം പിഴ ചുമത്തി അല്‍ഐന്‍ കോടതി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത അപകീര്‍ത്തികരമായ പോസ്റ്റുകളിലൂടെ യുവാവ് പരാതിക്കാരന്റെ കടയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുകയും സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്‌തെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് വാണിജ്യ സ്ഥാപനത്തിന്റെ ഉടമയ്ക്ക് 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ യുവാവിനോട് അല്‍ഐന്‍ സിവില്‍, കൊമേഴ്സ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിമുകള്‍ക്കായുള്ള കോടതി ഉത്തരവിട്ടത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കോടതി ഫീസ്, നിയമപരമായ ചെലവുകള്‍ എന്നിവയ്ക്ക് പുറമേ, ഭൗതികവും ധാര്‍മ്മികവുമായ നഷ്ടപരിഹാരമായി 200,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായി കേസ് ഫയല്‍ ചെയ്തത്. പ്രതി തന്റെ ബിസിനസിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തിവയ്ക്കുകയും അതിന്റെ ഫലമായി സാമ്പത്തിക നഷ്ടം സംഭവിച്ചെന്നും പരാതിക്കാരന്‍ പറഞ്ഞു.
മറുപടിയായി, കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതി കോടതിയില്‍ രേഖാമൂലമുള്ള വാദം സമര്‍പ്പിച്ചിരുന്നു. പകരമായി, പ്രതിയുടെ പ്രവൃത്തികള്‍ കാരണം വില്‍പ്പനയില്‍ ഇടിവുണ്ടായതായി അവകാശവാദി ആരോപിച്ച കാലയളവിലെ കമ്പനിയുടെ നികുതി റിട്ടേണുകള്‍ നല്‍കാന്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റിയെ ബന്ധപ്പെടാന്‍ അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ മുന്‍ വിധിന്യായത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മാനനഷ്ടത്തിന് അയാള്‍ കുറ്റക്കാരനാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനാല്‍ പരാതിക്കാരന് 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
