ഓപറേഷൻ സിന്ദൂർ: ഇന്ത്യൻ സംഘം 27ന് സഊദിയിൽ എത്തും; അസദുദ്ദീൻ ഉവൈസി അടക്കം എട്ടുപേർ, ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡ നയിക്കും

0
398

ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരെയും കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തിന് ശേഷം മെയ് 7 ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നീക്കം അറിയിക്കുന്നതിന് വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യൻ സംഘം യാത്ര തുടങ്ങി. ഇതിനകം തന്നെ ഒരു സംഘം യു എ ഇ യിൽ എത്തി.

ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് പങ്കുവയ്ക്കുന്നതിനുള്ള സഊദിയിലെകുള്ള പ്രതിനിധി സംഘം ഈ മാസം 27-ന് സഊദി അറേബ്യയിലെത്തും. അടുത്ത ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള എട്ടുപേരടങ്ങുന്ന സംഘം റിയാദിലെത്തുന്നത്.

നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്‌നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.

നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. ഈ മാസം 23-ന് ബഹ്‌റൈനിലാണ് സംഘം ആദ്യെമത്തുന്നത്. 25-ന് കുവൈത്തിലേക്ക് പോകും. അവിടെനിന്നാണ് 27-ന് രാത്രി സൗദിയിലെത്തുന്നത്. 30-ന് സംഘം അൾജീരിയയിലേക്ക് പോകും. ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദർശന പരിപാടി. അതത് രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഇന്ത്യൻ നിലപാട് വിശദീകരിക്കലാണ് ദൗത്യം.

മുഴുവൻ സംഘങ്ങളും സന്ദർശിക്കുന്ന രാജ്യങ്ങളും 👇

ഗ്രൂപ്പ് 1; സഊദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, അൾജീരിയ

അംഗങ്ങൾ:

ബൈജയന്ത് പാണ്ട ബിജെപി എംപി, നിഷികാന്ത് ദുബെ ബിജെപി എംപി, ഫാങ്‌നോൺ കൊന്യാക് ബിജെപി എംപി, രേഖ ശർമ്മ ബിജെപി എംപി, അസദുദ്ദീൻ ഒവൈസി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എംപി, സത്നം സിംഗ് സന്ധു നാമനിർദ്ദേശം ചെയ്യപ്പെട്ട എംപി, ഗുലാം നബി ആസാദ് മുൻ കേന്ദ്രമന്ത്രിയും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും, അംബാസഡർ ഹർഷ് ശ്രിംഗ്ല

ഗ്രൂപ്പ് 2 യുകെ; ഫ്രാൻസ്, ജർമ്മനി, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ഡെൻമാർക്ക്

അംഗങ്ങൾ:

രവിശങ്കർ പ്രസാദ് ബിജെപി എംപി, ദഗ്ഗുബതി പുരന്ദേശ്വരി ബിജെപി എംപി, പ്രിയങ്ക ചതുർവേദി, ശിവസേന (യുബിടി), ഗുലാം അലി ഖതാന നോമിനേറ്റഡ് എംപി, അമർ സിംഗ്, കോൺഗ്രസ് എം.പി, സമിക് ഭട്ടാചാര്യ ബിജെപി എംപി, എംജെ അക്ബർ മുൻ കേന്ദ്രമന്ത്രി, അംബാസഡർ പങ്കജ് സരൺ

ഗ്രൂപ്പ്: ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ

അംഗങ്ങൾ:

സഞ്ജയ് കുമാർ ഝാ ജെഡിയു എംപി, അപരാജിത സാരംഗി ബിജെപി എംപി, യൂസഫ് പത്താൻ തൃണമൂൽ കോൺഗ്രസ് എം.പി, ബ്രിജ് ലാൽ ബിജെപി എംപി, ജോൺ ബ്രിട്ടാസ് സി.പി.ഐ (എം) എം.പി, പ്രദാൻ ബറുവ ബിജെപി എംപി, ഹേമാംഗ് ജോഷി ബിജെപി എംപി, സൽമാൻ ഖുർഷിദ് കോൺഗ്രസ്, അംബാസഡർ മോഹൻ കുമാർ.

ഗ്രൂപ്പ് 4: യുഎഇ, ലൈബീരിയ, കോംഗോ, സിയറ ലിയോൺ

അംഗങ്ങൾ:

ശ്രീകാന്ത് ഏകനാഥ് ഷിൻഡെ ശിവസേന എം.പി, ബൻസുരി സ്വരാജ് ബിജെപി എംപി, മുഹമ്മദ് ബഷീർ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ) എം.പി, അതുൽ ഗാർഗ് ബിജെപി എംപി, സസ്മിത് പത്ര, ബിജു ജനതാദൾ (ബിജെഡി) എംപി, മനൻ കുമാർ മിശ്ര, ബിജെപി എംപി, എസ് എസ് അലുവാലിയ മുൻ ബിജെപി എംപി, അംബാസഡർ സുജൻ ചിനോയ്

ഗ്രൂപ്പ് 5: യുഎസ്, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ

അംഗങ്ങൾ:

ശശി തരൂർ, കോൺഗ്രസ് എം.പി
ശാംഭവി, എൽജെപി (രാം വിലാസ്) എംപി
സർഫറാസ് അഹമ്മദ്, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എംപി
ജിഎം ഹരീഷ് ബാലയോഗി, തെലുങ്കുദേശം പാർട്ടി (ടിഡിപി) എംപി
ശശാങ്ക് മണി ത്രിപാഠി, ബിജെപി എംപി
ഭുവനേശ്വർ കലിത, ബിജെപി എംപി
മിലിന്ദ് മുരളി ദേവ്‌റ, ശിവസേന എംപി
തേജസ്വി സൂര്യ, ബിജെപി എംപി
അംബാസഡർ തരൺജിത് സിംഗ് സന്ധു

ഗ്രൂപ്പ് 6: സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ, റഷ്യ

അംഗങ്ങൾ:

കനിമൊഴി കരുണാനിധി, ഡിഎംകെ എംപി
രാജീവ് റായ്, സമാജ്‌വാദി പാർട്ടി എംപി
മിയാൻ അൽത്താഫ് അഹമ്മദ്, നാഷണൽ കോൺഫറൻസ് എം.പി
ബ്രിജേഷ് ചൗട്ട, ബിജെപി എംപി
പ്രേം ചന്ദ് ഗുപ്ത, രാഷ്ട്രീയ ജനതാദൾ (ആർജെഡി) എംപി
അശോക് കുമാർ മിത്തൽ, ആം ആദ്മി പാർട്ടി (എഎപി) എംപി
അംബാസഡർ മഞ്ജീവ് എസ് പുരി
അംബാസഡർ ജാവേദ് അഷ്‌റഫ്

ഗ്രൂപ്പ് 7: ഈജിപ്ത്, ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക

സുപ്രിയ സുലെ എംപി, എൻസിപി (എസ്‌സിപി) എംപി
രാജീവ് പ്രതാപ് റൂഡി, ബിജെപി എംപി
വിക്രംജീത് സിംഗ് സാഹ്‌നി, എഎപി എംപി
മനീഷ് തിവാരി, കോൺഗ്രസ് എംപി
അനുരാഗ് സിംഗ് താക്കൂർ, ബിജെപി എംപി
ലവു ശ്രീകൃഷ്ണ ദേവരായലു, ടിഡിപി എംപി
ആനന്ദ് ശർമ്മ, കോൺഗ്രസ്
വി മുരളീധരൻ, ബിജെപി
അംബാസഡർ സയ്യിദ് അക്ബറുദ്ദീൻ