ഇന്ത്യക്കാർ ഇല്ലാതെ പിന്നെന്ത്‌?, മുക്കിലും മൂലയിലും ഇന്ത്യക്കാരാണെന്നേ..; ഈ ഗൾഫ് രാജ്യത്ത് ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

0
676

കോൺക്ലേവിലാണ് കോൺസൽ ജനറൽ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ പങ്കുവെച്ചത്

യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 43 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിലുളളത്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാജ്യമായി യു.എ.ഇ. രാജ്യത്തെ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് ഉണ്ടായത്. ഇന്ത്യക്കാരാണ് യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസിസമൂഹം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം 43 ലക്ഷം കവിഞ്ഞതായി ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് വ്യക്തമാക്കി. പത്തു വർഷത്തിനിടെ രണ്ടു മടങ്ങ് വർധനയാണ് പ്രവാസി ജനസംഖ്യയിലുണ്ടായത്. പത്തു വർഷം മുമ്പ് യു.എ.ഇയിലെ ഇന്ത്യക്കാരുടെ എണ്ണം 22 ലക്ഷം മാത്രമായിരുന്നു.

ഇന്ത്യ-യു.എ.ഇ കോൺക്ലേവിലാണ് കോൺസൽ ജനറൽ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ പങ്കുവെച്ചത്. ഇന്ത്യൻ പ്രവാസികളിൽ പകുതിയിലേറെപ്പേർ ദുബായിലാണ് താമസിക്കുന്നത്. യു.എ.ഇ കഴിഞ്ഞാൽ ഇന്ത്യക്കാർ കൂടുതലുള്ള ഗൾഫ് രാജ്യം സഊദി അറേബ്യയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. 2020 ലെ ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 1.8 കോടി ഇന്ത്യക്കാർ ജന്മനാടിന് പുറത്ത് താമസിക്കുന്നുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക