സഊദിൽ രണ്ടാഴ്ച മുമ്പ് കാണാതായ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
1710

റിയാദ്: അൽ ഖർജിൽ രണ്ടാഴ്ച മുമ്പ് കാണാതായ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നൗഷറിന്റെ സുഹൃത്തുക്കളായ മൂന്ന് പേർ പൊലീസ് പിടിയിലായതായി അറിഞ്ഞിരുന്നു. നൗഷറും ഇവർക്കൊപ്പം പൊലീസ് പിടിയിലായതായിരിക്കാമെന്ന നിഗമനത്തിലായിരുന്നു. തുടർന്ന് വിവിധ ജയിലുകളിൽ സാമൂഹ്യപ്രവർത്തകർ അന്വേഷിച്ചു വരുന്നതിനിടെയാണ് ചൊവ്വാഴ്ച‌ രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

താമസിക്കുന്ന കെട്ടിടത്തിൻ്റെ താഴെ രൂക്ഷമായ ഗന്ധം പടർന്നതിനെ തുടർന്ന് താമസക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു