കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ജിദ്ദയിൽ
റിയാദ്: സഊദിയിൽ വേനൽ കാലമെത്തുന്ന ദിനം അറിയിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സമ്മർകാല ആരംഭം അടുത്ത മാസമാണെന്നാണ് പ്രഖ്യാപനം. ജൂൺ 1 ന് രാജ്യത്ത് വേനൽക്കാലം ആരംഭിക്കാൻ 12 ദിവസം മാത്രം ശേഷിക്കെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതിനകം തന്നെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താപനിലയിൽ ക്രമാനുഗതമായ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ജിദ്ദയിലാണ്. ജിദ്ദയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതായും തണലിൽ 47 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതായും കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി പറഞ്ഞു.
വേനൽക്കാല കാലാവസ്ഥയുടെ തീവ്രത വർദ്ധിക്കുന്നതിന്റെ സൂചനയാണിത്. പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ വർദ്ധനവ് ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും കേന്ദ്രം അറിയിച്ചു.