സഊദിയിൽ ഹൈവേയിൽ വാഹനാപകടം: മഞ്ചേരി സ്വദേശി മരിച്ചു

0
1071

ജിദ്ദ: സഊദിയിൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശി മരിച്ചു. മഞ്ചേരി പാണ്ടിക്കാട് കാരായ സ്വദേശി നസ്റുദ്ധീൻ ആണ് മരണപ്പെട്ടത്. ഇരുപത്തിയാറു വയസായിരുന്നു. ജിസാൻ ഹൈവേയിൽ അൽലൈത്തിനും ജിദ്ദയ്ക്കും ഇടയിലാണ് അപകടം നടന്നത്.

മൃതദേഹം മഹജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹായങ്ങൾക്കും മറ്റ് നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്.