പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കാൻ പോകുന്നതിനിടെയാണ് മരണം തേടിയെത്തിയത്
മുഹമ്മദ് നൗഫലിന്റ മരണത്തിൽ ദമാമിലെ ചരിത്രകാരനും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുറഹ്മാൻ അറക്കൽ മൗലവി ഫേസ്ബുക്കിൽ കുറിച്ച വരികൾ ആരെയും കരയിപ്പിക്കും
ദമാം: സഊദിയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശി മുഹമ്മദ് നൗഫല്‍ പുത്തന്‍ പുരയിലാണ് മരണപ്പെട്ടത്. 40 വയസായിരുന്നു. ജോലിക്ക് പുറപ്പെട്ടതായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ വാഹനത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ആറ് മാസം മുമ്പാണ് ജോലി മാറ്റത്തിന്‍റെ ഭാഗമായി നൗഫല്‍ ദുബൈയില്‍ നിന്നും ദമാമിലെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
താല്‍ക്കാലിക ഒഴിവില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചെങ്കിലും സ്ഥിര ജോലിക്കുള്ള അന്വേഷണം തുടരുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം അല്‍ഹസ ഹുഫൂഫില്‍ പുതിയ കമ്പനിയില്‍ ജോലി ലഭിക്കുകയും ഇന്ന് രാവിലെ ജോലിയില്‍ പ്രവേശിക്കുന്നതിനായി ദമാമിൽ നിന്നും യാത്ര തിരിക്കുകയും ചെയ്തു. ഹുഫൂഫിലേക്കുള്ള യാത്രക്കിടെയാണ് മരണം.
മരണത്തിന് പത്ത് മിനുട്ട് മുമ്പ് വരെ ദമാമിലുള്ള ബന്ധുക്കളെ ഫോണ്‍ ചെയ്തിരുന്നു. മൃതദേഹം ഹുഫൂഫ് ഹുസൈന്‍ അല്‍ അലി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസി വെല്‍ഫയര്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സഊദിയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.
മുഹമ്മദ് നൗഫലിന്റ മരണത്തിൽ ദമാമിലെ ചരിത്രകാരനും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുറഹ്മാൻ അറക്കൽ മൗലവി ഫേസ്ബുക്കിൽ കുറിച്ച വരികൾ ആരെയും നൊമ്പരപ്പെടുത്തും. കുറിപ്പ് വായിക്കാം 👇
പ്രിയപ്പെട്ട നൗഫൽ…
നീ ഇത്ര പെട്ടെന്ന് ഞങ്ങളോട് വിട പറയുമെന്ന് ഒരിക്കൽ പോലും നിനച്ചില്ല. ഇന്നലെ വന്നു മുസാഫഹത് ചെയ്തപ്പോൾ അതൊരു അവസാന യാത്രയാവുമെന്ന് ഓർത്തില്ല.
നൗഫൽ….
നീ അന്ന് വന്നു പരിചയപ്പെട്ടു.
ഒരു ഏകദിന പഠന സഞ്ചാരത്തിന് വേണ്ടി യാത്രികർ ഫ്ലൈ സെഡ് ഓഫീസിൽ നിറഞ്ഞു നിൽക്കുന്ന സമയം. രേഖകൾ ശരിയാക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്ന തിരക്കിനിടയിൽ ഇങ്ങോട്ട് വന്നു കെട്ടിപ്പിടിച്ചു.മുഴുവൻ ഇസ്ലാമിക ചരിത്ര ചർച്ചകളും, അഭിമുഖങ്ങളും കാണാറുണ്ടെന്ന് നീ പങ്കുവെച്ചു. നിങ്ങൾ നടത്തുന്ന ഇസ്ലാമിക ചരിത്ര ചർച്ചകൾ ഏറെ സമൂഹത്തിന് ഉപകാരപ്രദമാവുന്നതാണ് എന്ന് നീ അഭിപ്രായപ്പെട്ടു .
നേരിട്ട് ഒരുനോക്കുപോലും കാണാത്ത നീ ഇത്രെ മാത്രം എന്നെ ഹുബ്ബ് വെക്കുന്നു എന്നറിഞ്ഞപ്പോൾ വല്ലാതെ ഹഡാദാഗർശിച്ചു . തുടർന്ന് ആ ബന്ധം നീ കെടാതെ കാത്തുസൂക്ഷിച്ചു.
ഫ്ലൈ സെഡ്ൻ്റെ അഭ്യുദകാംക്ഷിയായി മാറി.
സ്ഥാപനത്തിന്റെ G M ജുനൈദിന്റെ നാട്ടുകാരൻ എന്ന നിലക്ക് ആ ബന്ധത്തിന് ഊഷ്മളമതയേറി. ഇന്നലെ ആ പുഞ്ചിരിക്കുന്ന മുഖം അവസാനമായി കണ്ടു . സന്തോഷങ്ങൾ പരസ്പരം കൈമാറി.
ഫ്ലൈ സെഡ് നെ ആത്മാർഥമായി സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത നൗഫലിൻ്റെ ഓർമകൾ എന്നും തിളങ്ങി നിൽക്കും.
അള്ളാഹു നിനക്ക് മഗ്ഫിറത്തും മർഹമത്തും പ്രധാനം ചെയ്യട്ടെ മഹാരഥന്മാരുടെ ജിവാറിലായി സ്വർഗ്ഗത്തിൽ ഒരിടം നൽകി അനുഗ്രഹിക്കട്ടെ ആമീൻ …
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
