സാംബോ ചാമ്പ്യൻഷിപ്പ് ജേതാവിനെ കെ എം സി സി അനുമോദിച്ചു

ജിദ്ദ: അന്താരാഷ്ട്ര സാംബോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വെങ്കല മെഡൽ ജേതാവായ മുഹമ്മദ് റിഷിനെ ജിദ്ദ – മലപ്പുറം ജില്ലാ കെ എം സി സി അനുമോദിച്ചു. മലപ്പുറം ജില്ല കെ എം സി സി ഭാരവാഹികളായ കെ. കെ മുഹമ്മദ്, അഷ്റഫ് മുല്ലപ്പള്ളി, സി. ടി ശിഹാബ് എന്നിവരാണ് ജില്ല കെഎംസിസി കമ്മിറ്റിക്ക് വേണ്ടി ഫലകം സമ്മാനിച്ചത്. മുസ്ലിംലീഗ്, കഎംസിസി നേതാക്കളും പ്രവർത്തകരും ചടങ്ങില്‍ നാട്ടുക്കാരും പങ്കെടുത്തു.

ജിദ്ദ – കൊണ്ടോട്ടി മണ്ഡലം സി. എച്ച് സെന്റർ കൺവീനർ കബീർ നീറാടിൻ്റെ മകനാണ് കൊണ്ടോട്ടി ഇ. എം. ഇ. എ ഹൈസ്കൂൾ എട്ടാം തരം വിദ്യാർത്ഥിയായ മുഹമ്മദ് റിഷിൻ. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ വെച്ച് നടന്ന നാഷണൽ സാംബോ മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയാണ് ഉസ്ബക്കിസ്ഥാനിൽ വെച്ച് നടന്ന അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.