താമസ സ്ഥലത്തെ മാലിന്യം കളയാൻ പോയി, മാൻഹോളിൽ വീണ് മലയാളി നഴ്സ് ഗുരുതരാവസ്ഥയിൽ

0
620

സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്സിന് ഗുരുതര പരിക്ക്. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിന് (34)ആണ് അപകടത്തിൽ  ഗുരുതര പരിക്കേറ്റത്.

സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മസ്‌യൂന എന്ന പ്രദേശത്ത് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. ആരോഗ്യ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സായ ലക്ഷ്മി, താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോഴാണ് അറിയാതെ മാൻ ഹോളിൽ വീണതെന്നാണ് പ്രാഥമിക വിവരം.

ഉടൻ തന്നെ ഇവരെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. നിലവിൽ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. ഭർത്താവും ഏക കുട്ടിയും സംഭവമറിഞ്ഞ് സലാലയിലെത്തിയിട്ടുണ്ട്. ഇവർ ഒരു വർഷം മുമ്പാണ് നാട്ടിൽ നിന്ന് സലാലയിലെത്തുന്നത്.