കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ 2 യുവാക്കൾക്ക് വേട്ടേറ്റു. കുരീപ്പുഴ സ്വദേശികളായ രാജേഷ്, അനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ 5 പേരെ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. പരുക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
