അത്യാധുനിക യുദ്ധ ഉപകരണങ്ങളും സേവനങ്ങൾക്കുമായി 142 ബില്യൺ ഡോളർ കരാർ ആണ് ഇതിൽ പ്രധാനം
സൈനിക സാമ്പത്തിക സഹകരണ കരാറുകൾ ഉൾപ്പെടെ സുപ്രധാന കരാറുകൾ
റിയാദ്: സഊദി അറേബ്യയും അമേരിക്കയും തമ്മിൽ സൈനിക സാമ്പത്തിക സഹകരണ കരാറുകൾ ഉൾപ്പെടെ സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനിടെയാണ് വിവിധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്. റിയാദിലെ അൽ യമാമ രാജ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചകൾക്ക് ശേഷം സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് സുപ്രധാന മൾട്ടി ബില്യൻ കരാറുകളിൽ ഒപ്പ് വെച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദിയിൽ 600 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറുകളിൽ ഒപ്പ് വെച്ചതായി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും അമേരിക്കന്‍ പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ സഊദി അറേബ്യയും യുഎസും ഊർജ്ജം, പ്രതിരോധം, ബഹിരാകാശം, ധാതു വിഭവങ്ങൾ എന്നീ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലും നീതിന്യായ വകുപ്പുമായുള്ള സഹകരണം, പകർച്ചവ്യാധികളെ നേരിടൽ, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം എന്നിവയ്ക്കുള്ള ധാരണാപത്രത്തിലും ഒപ്പുവച്ചു.
കരാറുകളെ ചരിത്രപരവും പരിവർത്തനാത്മകവുമാണെന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു, കൂടാതെ “യുണൈറ്റഡ് സ്റ്റേറ്റ്സും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഒരു പുതിയ സുവർണ്ണ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു” എന്നും വൈറ്റ് ഹൗസ് പറഞ്ഞു. പ്രതിരോധ മേഖലയിൽ, യുഎസും സഊദി അറേബ്യയും “ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ വിൽപ്പന കരാറിലാണ് ഒപ്പുവച്ചത്. സഊദി അറേബ്യയ്ക്ക് ഒരു ഡസനിലധികം യുഎസ് പ്രതിരോധ സ്ഥാപനങ്ങളിൽ നിന്നുള്ള അത്യാധുനിക യുദ്ധ ഉപകരണങ്ങളും സേവനങ്ങളും നൽകുന്നതിനായിഏകദേശം 142 ബില്യൺ ഡോളർ കരാർ ആണ് ഇതിൽ സുപ്രധാനം. നാഷണല്‍ ഗാര്‍ഡിന്റെ കര, വ്യോമ സംവിധാനങ്ങളും വെടിമരുന്ന്, പരിശീലനം, പിന്തുണാ സേവനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുമായി ബന്ധപ്പെട്ട കരാര്‍, സഊദിയിൽ ആരോഗ്യ മേഖലാ ശേഷികളുടെ വികസനത്തിന് സഊദി പ്രതിരോധ മന്ത്രാലയവും യു.എസ് പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം, സഊദി, അമേരിക്കന്‍ നീതിന്യായ മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണാപത്രം, ബഹിരാകാശ കാലാവസ്ഥ നിരീക്ഷിക്കാനുള്ള ക്യു-സാറ്റ് പദ്ധതിയില്‍ സഹകരിക്കുന്നതിന് സഊദി സ്‌പേസ് ഏജന്‍സിയും അമേരിക്കയിലെ നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്പേസ് അഡ്മിനിസ്‌ട്രേഷനും (നാസ) തമ്മിലുള്ള എക്സിക്യൂട്ടീവ് കരാര്‍, കസ്റ്റംസ് മേഖലാ സഹകരണ കരാര്‍, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യോമഗതാഗത കരാര്‍ ഭേദഗതി ചെയ്യാനുള്ള പ്രോട്ടോക്കോള്‍ എന്നിവയും ഒപ്പുവെച്ചു.
എട്ട് മുൻ യുഎസ് പ്രസിഡന്റുമാർ സഊദി അറേബ്യയെ വിശ്വസനീയമായ തന്ത്രപരമായ പങ്കാളിയായും പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായും കണക്കാക്കിയിട്ടുണ്ട് – നിക്സൺ, ജിമ്മി കാർട്ടർ, ജോർജ്ജ് എച്ച്ഡബ്ല്യു ബുഷ്, ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു. ബുഷ്, ബരാക് ഒബാമ, ട്രംപ് (രണ്ട് തവണകളിൽ), ബൈഡൻ. എന്നിവരെല്ലാം സഊദി അറേബ്യ സന്ദർശിച്ചു. ഈ സന്ദർശനങ്ങൾ വെറും നയതന്ത്ര പ്രോട്ടോക്കോൾ മാത്രമായിരുന്നില്ല, മറിച്ച് റിയാദുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും ആഗോള വേദിയിൽ രാജ്യത്തിന്റെ പ്രധാന പങ്ക് സ്ഥിരീകരിക്കുന്നതിനുമുള്ള അവസരങ്ങളായിരുന്നു.
സഊദി അറേബ്യയിലെ യുഎസ് നേരിട്ടുള്ള നിക്ഷേപം 2024 ൽ ഏകദേശം 15.3 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. സഊദി നിക്ഷേപകരുടെ പങ്കാളിത്തത്തോടെ അമേരിക്കൻ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള 28 ഫാക്ടറികൾ സഊദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റിസ് ആൻഡ് ടെക്നോളജി സോണുകളിൽ പ്രവർത്തിക്കുന്നുണ്ട്.
റിയാദ് അല്‍യമാമ കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ വെച്ചാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചത്. അല്‍യമാമ കൊട്ടാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണ ചടങ്ങ് നടന്നു. അറേബ്യന്‍ കുതിരകള്‍ ട്രംപിന്റെ വാഹനവ്യൂഹത്തെ അനുഗമിച്ചു. അമേരിക്കന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് കാഹളം മുഴക്കുകയും 21 പീരങ്കിവെടികള്‍ മുഴക്കുകയും അമേരിക്കന്‍, സൗദി ദേശീയഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. കിരീടാവകാശിക്കൊപ്പം ട്രംപ് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.
തുടര്‍ന്ന് ഇരുവരും ഔദ്യോഗിക ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള വഴികളും കൂടിക്കാഴ്ചക്കിടെ ചര്‍ച്ച ചെയ്യപ്പെട്ടു. പൊതുതാല്‍പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ ബഹുമാനാര്‍ഥം കിരീടാവകാശി ഔദ്യോഗിക ഉച്ചവിരുന്നും ഒരുക്കിയിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
