ദമാം: കാലാവധി കഴിഞ്ഞ ഇഖാമയിലുള്ളവർക്ക് ഫൈനൽ ഏക്സിറ്റ് അപേക്ഷ സ്വീകരിക്കൽ താൽക്കാലികമായി നിർത്തിവെച്ചു. കിഴക്കൻ സഊദിയിലെ അൽ ജുബൈൽ, ഖോബാർ, ദമാം എന്നിവിടങ്ങളിൽ ഇഷ്യു ചെയ്യപ്പെട്ട ഇഖാമയുള്ളവർക്കാണ് ഈ സംവിധാനം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. സിസ്റ്റം അപ്ഡേറ്റിന്റെ ഭാഗമായാണ് പുതിയ തടസം എന്നാണ് റിപ്പോർട്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നേരത്തെ റിയാദ് പരിധിയിൽ ഇഷ്യു ചെയ്യപ്പെട്ട ഇഖാമ ഉള്ളവർക്കും ഇതേ തടസം നേരിട്ടിരുന്നു. എന്നാൽ, ഇപ്പോൾ അവരുടെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്. കിഴക്കൻ സഊദിയിലെ അൽ ജുബൈൽ, ഖോബാർ, ദമാം എന്നിവിടങ്ങളിൽ ഇഷ്യു ചെയ്യപ്പെട്ട ഇഖാമയുള്ളവർക്ക് ഇപ്പോൾ നേരിടുന്ന തടസവും ഉടൻ പരിഹരികപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഏതാണ്ട് എട്ട് വർഷത്തോളമായി ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്ക് ലേബർ ഓഫീസിൻ്റെയും ഇന്ത്യൻ എംബസിയുടെയും സഹായത്താൽ പ്രത്യേക സാമ്പത്തിക ചെലവുകളൊന്നും കൂടാതെ നാട്ടിലേക്ക് പോവാനുള്ള ഫൈനൽ ഏക്സിറ്റ് ലഭിച്ച് തുടങ്ങിയത് വിദേശികൾക്ക് വലിയൊരാശ്വാസമായിരുന്നു. എന്നാൽ, രണ്ട് മാസത്തോളമായി ഇതിൽ തടസം നേരിടുന്നതിനാൽ പ്രവാസികൾ അനിശ്ചിതത്വത്തിലാണ്.
ആദ്യഘട്ടത്തിൽ അതാത് പ്രദേശത്തെ ലേബർ ഓഫീസുകളിൽ കാലാവധി കഴിഞ്ഞ ഇഖാമയിലുള്ള വിദേശ തൊഴിലാളികൾ സ്പോൺസമാരുടെ സഹായമില്ലാതെ തന്നെ നേരിട്ട് ചെന്ന് അപേക്ഷ നൽകുന്ന രീതിയായിരുന്നു തുടങ്ങി വന്നിരുന്നത്. എന്നാൽ ഇടക്കാലത്ത് തൊഴിൽ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം നേരിട്ടുള്ള അപേക്ഷ നിർത്തി വെച്ച് എംബസിയുടെ ലിങ്കിൽ റജിസ്റ്റർ ചെയ്ത് ഏക്സിറ്റ് വിസ ലഭിക്കുന്ന രീതിയാക്കി തുടർന്നു വരികയാണ്. എന്നാൽ, ഇതാണ് ഇപ്പോൾ സിസ്റ്റം പ്രശ്നത്തെ തുടർന്ന് തടസപ്പെട്ടിരിക്കുന്നത്. ഏതാനും ദിവസങ്ങളായി സിസ്റ്റം അറ്റകുറ്റ നടപടിക്ക് വിധേയമായിയിരിക്കുകയാണ്. ഇതാണ് താൽക്കാലികമായി തടസം നേരിടാൻ കാരണമെന്നാണ് വിവരം.
ഇത് സംബന്ധമായി കൂടുതൽ അറിയാൻ കഴിഞ്ഞ വർഷം മലയാളം പ്രസ്സ് ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത വായിക്കുക 👇
https://malayalampress.com/2024/05/21/79841/amp
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
