സഊദിയിൽ ഭീകരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: ഭീകരപ്രവർത്തനം നടത്തിയ സൗദി പൗരനായ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ അലി അൽ അബു അബ്ദുല്ലയുടെ വധശിക്ഷ ആഭ്യന്തര മന്ത്രാലയം നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ഒരു ഗവർണ്ണറേറ്റിൽ സുരക്ഷാ പട്രോളിങ് സംഘത്തിന് നേരെ വെടിയുതിർത്തതിനാണ് സുരക്ഷാ സേന ഇയാളെ പിടികൂടിയത്.

തീവ്രവാദിയാണെന്ന് കോടതിയിൽ തെളിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരെ വധശിക്ഷ നടപ്പാക്കാൻ കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ശരിയത്ത് കോടതി വിധി ശരിവയ്ക്കുകയും അന്തിമമായി രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടർന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.