ആൾ ഇന്ത്യ ഹാജീസ് ഹെൽപ്പിങ് ഹാൻഡ്‌സ് ട്രഷറർ, കെഎംസിസി നേതാവ് കുഞ്ഞുമോൻ കാക്കിയ, ആൾ ഇന്ത്യ ഹാജീസ്ഹെൽപ്പിങ് ഹാൻഡ്‌സ് സഊദി, സഊദി കെഎംസിസി ഹജ്ജ് സെൽ ജനറൽ കൺവീനറും, കോർഡിനേറ്ററുമായ മുജീബ് പൂക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി
മക്ക: കേന്ദ്ര ഹജജ് കമ്മിറ്റി വഴി എത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തെ ഊഷ്‌മളമായി വരെവേറ്റ് കെഎംസിസി. ഇന്നലെ പുലർച്ചെ 4.30 ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസിൽ ജിദ്ധയിൽ ഇറങ്ങിയ സംഘം രാവിലെ എട്ട് മണിയോടെ അസീസിയ്യയിലെ 92 ആം ബിൽഡിങ്ങിലാണ് എത്തിയത്. മക്ക കെഎംസിസി ഹജ്ജ് സെൽ പ്രവർത്തകർ ഹാജിമാർക്ക് ഊഷ്മള സ്വീകരണം നൽകി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മുസല്ല അടങ്ങിയ കിറ്റും ചായയും പലഹാരങ്ങളും കാരക്ക തുടങ്ങിയവ ഹാജിമാർക്ക് നൽകിയാണ് ഹാജിമാരെ മക്ക കെഎംസിസി വളണ്ടിയർമാർ സ്വീകരിച്ചത്. വനിതാ കെഎംസിസി വണ്ടിയർമാർ ഹജ്ജുമ്മമാരെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.
സഊദി കെഎംസിസി പ്രസിഡൻ്റും ആൾ ഇന്ത്യ ഹാജീസ് ഹെൽപ്പിങ് ഹാൻഡ്‌സ് ട്രഷറുമായ കുഞ്ഞുമോൻ കാക്കിയ, സഊദി കെഎംസിസി ഹജ്ജ് സെൽ ജനറൽ കൺവീനറും, ആൾ ഇന്ത്യ ഹാജീസ്ഹെൽപ്പിങ് ഹാൻഡ്‌സ് സഊദി കോർഡിനേറ്ററുമായ മുജീബ് പൂക്കോട്ടൂർ, മക്ക കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ സുലൈമാൻ മാളിയേക്കൽ, മക്ക കെഎംസിസി ഹജ്ജ് സെൽ വളണ്ടിയർ ക്യാപ്റ്റൻ മുസ്തഫ മുഞ്ഞക്കുളം, ട്രഷറർ നാസർ കിൻസാറ മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഷാഹിദ് പരേടത്ത്, ഇസ്സുദ്ധീൻ അലുക്കൽ, സിദ്ധീഖ് കൂട്ടിലങ്ങാടി, എം സി നാസർ, വനിതാ വണ്ടിയർമാരായ സുലൈഖ നാസർ, സൽമ സുലൈമാൻ സറീന ആസിഫ്, ഉമൈബാ ബാനു, ആയിഷ അഫ്സൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
