മദീന: അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഹജ് തീര്‍ഥാടക മദീനയില്‍ പ്രസവിച്ചു. മദീന ഹെല്‍ത്ത് ക്ലസ്റ്ററിന് കീഴിലെ കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് 40 വയസ്സുകാരി കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവവേദന മൂര്‍ച്ഛിച്ചതോടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിക്കല്‍ സംഘം ഉടന്‍ തന്നെ സ്വീകരിച്ചു. പെണ്‍കുഞ്ഞിന് ജന്മം നല്കി. ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ പ്രസവാണിത്. എല്ലാവര്‍ഷവും ഇത്തരം പ്രസവും ഉണ്ടാകാറുണ്ട്. ഇങ്ങനെ ആശുപത്രിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ആധുനിക ചികിത്സ സൗജന്യമായാണ് നല്‍കുന്നത്.
മദീനയോടുള്ള സ്നേഹത്തിന്റെയും നന്ദിയുടെയും ആശുപത്രി അധികൃതകര്‍ നല്കി പരിചരണത്തിന്റെയും പ്രകടനമായി തീര്‍ഥാടക തന്റെ നവജാത ശിശുവിന് ‘മദീന’ എന്ന് പേരിട്ടു.
