ഏറ്റുമാനൂർ: കഴിഞ്ഞ ദിവസം കുവൈത്തിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ ഏറ്റുമാനൂർ പട്ടിത്താനം പുലിയളപ്പറമ്പിൽ ജോജി ജോസഫ് (50) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കുവൈത്തിൽ ജോജി താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു തീപിടിത്തം.
സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു. സംസ്കാരം ഇന്നു 11.30നു പട്ടിത്താനം രത്‌നഗിരി പള്ളിയിൽ. ഭാര്യ: ഓയൂർ ലവ് ഷോർ വീട്ടിൽ മോളി (കുവൈത്ത്). സഹോദരങ്ങൾ: ഷാജി, മിനി, ജോബി.
