റിയാദ്: സ്കോളർഷിപ്പോടു കൂടി പഠിക്കുന്നതിന് അൽ ബഹാ സർവകലാശാല രാജ്യത്തിനകത്തും പുറത്തുമുള്ള വിദേശ വിദ്യാർഥികൾക്കുള്ള അപക്ഷകൾ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള തീയതികൾ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ “സ്റ്റഡി ഇൻ സൗദി അറേബ്യ” പ്ലാറ്റ്ഫോം വഴി രാജ്യാന്തര വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകളും ഇതിലൂടെ സമർപ്പിക്കാനാവും.
ലോകമെമ്പാടുമുള്ള മികച്ച വിദ്യാർഥികളെ ഏറ്റവും മികച്ച ഒരു അക്കാദമിക് അന്തരീക്ഷത്തിൽ പഠിക്കാൻ ആകർഷിക്കുന്നതിനും ലോകമെമ്പാടുമുള്ള ശാസ്ത്രീയവും വൈജ്ഞാനികവുമായ കഴിവുകൾ യോഗ്യമാക്കുന്നതിനും, അതുവഴി സമൂഹങ്ങളുടെ വികസനത്തിന് ഫലപ്രദമായി സംഭാവന നൽകുന്നതിനും അവരുടെ രാജ്യങ്ങളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടിയെന്ന് സർവകലാശാല സ്ഥിരീകരിച്ചു.
https://studyinsaudi.moe.gov.sa എന്ന ലിങ്ക് വഴി ഓപ്ഷനുകൾ, ലഭ്യമായ സ്പെഷ്യലൈസേഷനുകൾ, അപേക്ഷാ സംവിധാനം, സമയപരിധി എന്നിവ കണ്ടു മനസ്സിലാക്കുന്നതിനായി “സൗദി അറേബ്യയിലെ പഠനം” പ്ലാറ്റ്ഫോം സന്ദർശിക്കാനും അപേക്ഷകൾ നൽകാനാവുമെന്നും സർവകലാശാല വിശദമാക്കി. അപേക്ഷ സമർപ്പിക്കുന്നതിന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ അപേക്ഷകൻ ഒരു യൂസർ അക്കൗണ്ട് സൃഷ്ടിക്കുക അതിനുശേഷം ഉചിതമായ പ്രോഗ്രാം തിരഞ്ഞെടുക്കുക, യൂണിവേഴ്സിറ്റിയുടെ അംഗീകാര കത്ത് സ്വീകരിക്കുക, സർവകലാശാലയുമായി ഏകോപിപ്പിച്ച് രാജ്യത്ത് എത്തുന്നതിനുമുൻപ് വിദ്യാഭ്യാസ വീസ അഭ്യർഥിക്കുക, അവിടെ പഠനം ആരംഭിക്കുക എന്നിവ ഉൾപ്പെടുന്നു.
….
