രാജ്യത്ത് 5 വിമാനത്താവളങ്ങൾ അടച്ചു, അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുന്നു

0
2026

വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി ഗൾഫ് വിമാന കമ്പനികൾ ഉൾപ്പെടെ വിവിധ വിമാന കമ്പനികൾ, വിമാന സമയങ്ങളിൽ മാറ്റം, യാത്രക്ക് മുമ്പ് ഉറപ്പ് വരുത്തണമെന്നും നിർദേശം

ന്യൂഡൽഹി: പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധർമശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

9 ഭീകര കേന്ദ്രങ്ങളിലെയും ആക്രമണം വിജയകരമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാത്രി ഉടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷൻ നിരീക്ഷിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിയന്ത്രണരേഖയിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണ്. സ്ഥലം സൈന്യം വ്യക്തമാക്കിയിട്ടില്ല. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം അറിയിച്ചു. പ്രധാനമന്ത്രി പ്രതിരോധ മന്ത്രിയും സൈനിക മേധാവിമാരുമായും സംസാരിച്ചു. ആക്രമണം വിജയകരമെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ മുന്നൊരുക്കമെന്ന നിലയില്‍ വടക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും താത്കാലികമായി അടച്ചത്. അടുത്ത 48 മണിക്കൂര്‍ സമയത്തേക്കാണ് വിമാനത്താവളങ്ങള്‍ അടച്ചത്‌. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. പാകിസ്താനിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. നിയന്ത്രണങ്ങള്‍ വിമാനസര്‍വീസുകളെ ബാധിച്ചിട്ടുണ്ടെന്നും സമയക്രമീകരണങ്ങള്‍ക്കും അറിയിപ്പുകള്‍ക്കുമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ വിമാന കമ്പനികൾ അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങള്‍ അടച്ചത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക