‘ഒരു കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും’: ഐപിഎലിലെ ദയനീയ പ്രകടനത്തിനിടെ മുഹമ്മദ് ഷമിക്ക് വധഭീഷണി

ലക്നൗ: ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം പരുക്കിൽനിന്ന് മോചിതനായി കളത്തിൽ തിരിച്ചെത്തിയെങ്കിലും ഐപിഎലിൽ നിറംമങ്ങിപ്പോയ ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിക്ക് വധഭീഷണി.

ഇമെയിലിലൂടെയാണ് ഇന്ത്യൻ താരത്തിന് വധഭീഷണി ലഭിച്ചതെന്നാണ് വിവരം. ഇതേത്തുടർന്ന് ഷമിയുടെ സഹോദരൻ മുഹമ്മദ് ഹസീബ് പൊലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.