ജിഫ്രി തങ്ങള്‍ തന്നെ ഉദ്ഘാടനം ചെയ്തു; വഖഫ് സംരക്ഷണ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സമസ്ത അദ്ധ്യക്ഷന്‍

കൊച്ചി: കലൂരില്‍ നടക്കുന്ന വഖഫ് സംരക്ഷണ റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഓണ്‍ലൈനായാണ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ജിഫ്രി തങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന പ്രചാരണമുണ്ടായിരുന്നു.

തിരക്ക് കാരണമാണ് നേരിട്ട് വരാന്‍ കഴിയാത്തതെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. നേരിട്ട് പങ്കെടുക്കാത്തത് അനാരോഗ്യം കാരണമെന്നാണ് സംഘാടകരുടെ പ്രതികരണം.

പാണക്കാട് സാദിഖലി തങ്ങളെ പരിപാടിക്ക് ക്ഷണിക്കാത്തതിനെത്തുടര്‍ന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിട്ടുനില്‍ക്കുന്നതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുല്‍ ഉലമ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കലൂരില്‍ സമ്മേളനം നടത്തുന്നത്.