മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ അനിവാര്യം; ആവശ്യം ശക്തമാക്കി വിവിധ ഇന്ത്യൻ സംഘടനകൾ 

0
283

മക്ക: മക്കയിൽ ഒരു ഇന്ത്യൻ സ്കൂൾ എന്ന ആവശ്യം അനിവാര്യമാണെന്ന് മക്കയിലെ എല്ലാ കൂട്ടായ്മകളുടെയും  സംഘടനകളുടെയും സംയുക്ത യോഗം ശക്തമായി ആവശ്യപ്പെട്ടു. മലയാളീ നഴ്സസ് ഫോറം (MNF) അസിസിയ്യയിലെ പാനൂർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള  മക്കയിലെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രാദേശിക  സംഘടനകളുടെ  പ്രതിനിധികൾ പങ്കെടുത്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ മാസം MNF ഭാരവാഹികളും രക്ഷിതാക്കളും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായി നടക്കുന്ന കുട്ടികളുടെ വിവര ശേഖരണം വേഗത്തിൽ തീർക്കുക എന്ന കാര്യത്തിൽ  പിന്തുണയും സഹകരണവും എല്ലാ പ്രതിനിധികളും  വാഗ്ദാനം ചെയ്തു. മക്കയിലെ നിലവിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യഭ്യാസ പ്രശ്നങ്ങൾ ,ഒരു ഇന്ത്യൻ എംബസി സ്കൂൾ നിലവിൽ വരാൻ വേണ്ട വ്യത്യസ്ത തലത്തിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ, ഇതിനു മുൻകാലങ്ങളിൽ പ്രവർത്തിച്ചവരുടെ അനുഭവങ്ങൾ എന്നിവ ചർച്ചയിൽ പങ്കെടുത്തവർ പങ്കുവെച്ചു.

ഇവിടെ നിലവിൽ സ്ഥിരം താമസക്കാരും വിസിറ്റ് വിസയിലുള്ള കുട്ടികളും മെച്ചപ്പെട്ട വിദ്യഭ്യാസ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ നാട്ടിൽ സ്ഥിര താമസമാക്കിയ കുട്ടികളും മറ്റുള്ളവരും രജിസ്ട്രേഷൻ ലിങ്ക് എത്രയും പെട്ടെന്ന്  പൂരിപ്പിച്ചു സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പ്രസിഡന്റ് മുസ്തഫ മലയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ സാലിഹ് സ്വാഗതവും ട്രഷറർ നിസ നിസാം നന്ദിയും പറഞ്ഞു .

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക