പ്രവാസികളേ…. സെൽഫി എടുത്ത് കളിക്കണ്ട, അശ്രദ്ധ ജയിലിൽ എത്തിക്കും, റിയാദ് മെട്രോയിൽ സെല്‍ഫിയെടുത്ത മലയാളി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയിൽ

0
1687

റിയാദ്: അശ്രദ്ധമായി അവിടെയും ഇവിടെയും ചെന്ന് സെൽഫി എടുക്കാൻ നിൽക്കണ്ട. പണി എപ്പോഴാ വരുന്നതെന്ന് പറയാനാകില്ല. അത്തരം ഒരു സംഭവമാണ് സഊദിയിലെ റിയാദിൽ നടന്നത്. പ്രസിദ്ധമായ റിയാദ് മെട്രോ യാത്രക്കിടെ സെല്‍ഫിയെടുത്ത മലയാളിക്ക് അഞ്ചു ദിവസമാണ് പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്. മെട്രോ യാത്രക്കിടെ ആവേശത്തോടെ എടുത്ത സെൽഫിയിൽ സഹയാത്രികരായ വനിതകള്‍ ഉൾപ്പെട്ടതാണ് പൊല്ലാപ്പായത്. ഇനി ജീവിതത്തിൽ തന്നെ സെൽഫി എടുക്കേണ്ടെന്ന അവസ്ഥയിലാണ് ഇദ്ദേഹം. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വനിതകൾ പരാതി നൽകിയില്ലാത്ത സംഭവത്തിൽ ഇദ്ദേഹം അഞ്ചു ദിവസം കസ്റ്റഡിയിൽ കഴിഞ്ഞെങ്കിലും സെല്‍ഫിയെടുത്തതാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പിന്നീട് പോലീസ് ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇദ്ദേഹം ഞായറാഴ്ച റൂമിലെത്തിയത്.

സംഭവം ഇങ്ങനെ: റിയാദ് മെട്രോയിൽ ബത്ഹയില്‍ നിന്ന് ഫസ്റ്റ് ക്ലാസൽ യാത്ര ചെയ്യുകയായിരുന്നു.  ഇതിനിടെ സെല്‍ഫിയെടുത്തു. എന്നാൽ,   കാഫ്ദില്‍ എത്തിയപ്പോള്‍ മെട്രോ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെയടുത്തെത്തി ഇഖാമയും മൊബൈല്‍ ഫോണും ആവശ്യപ്പെട്ടു. ഫോണ്‍ പരിശോധിച്ച ഇവര്‍ പോലീസിനെ വിളിച്ചു ഇദ്ദേഹത്തെ കൈമാറി. ഇതാണ് സംഭവം. എന്നാൽ, സെല്‍ഫിയെടുക്കുക മാത്രമാണ് ചെയ്തതെന്ന് ഇദ്ദേഹം പോലീസിന് മൊഴിയും നൽകിയിരുന്നു. സഹയാത്രികര്‍ ആരും പരാതി നല്‍കിയതായി അറിയില്ലെന്നാണ് പിടിക്കപ്പെട്ട വ്യക്തി പറയുന്നത്. വനിതകള്‍ സെല്‍ഫിയില്‍ പതിഞ്ഞതാകാം പോലീസ് കസ്റ്റഡിയിൽ എടുക്കാൻ കാരണമെന്നാണ് കരുതുന്നത്.

എല്ലായിടത്തും കയറി സെൽഫി എടുക്കുന്നവർക്കുന്ന പാഠമാണ് സംഭവം. മാത്രമല്ല, പൂര്‍ണമായും സുരക്ഷ കാമറ പരിധിയിൽ ഓടുന്ന മെട്രോ പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കുകയും വേണമെന്നും സംഭവം മുന്നറിയിപ്പ് നൽകുന്നു. ഏത് നിയമലംഘനവും കാമറകള്‍ വഴി നിരീക്ഷിക്കുന്ന മെട്രോയിൽ എന്ത് തരത്തിലുള്ള നിയമ ലംഘനവും പിടിക്കപെടുകയും പിഴ ഈടാക്കുകയും ചെയ്യും. ചില ഘട്ടങ്ങളിൽ ഇത് പോലെ കസ്റ്റഡി ഉൾപ്പെടെയുള്ള കാര്യങ്ങളും നേരിടേണ്ടി വരും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക