മലയാളി യുവതി ലണ്ടനിൽ അന്തരിച്ചു

0
974

ലണ്ടൻ: ലണ്ടനിൽ മലയാളി യുവതി മരിച്ചു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കൽ ഗ്രിഗറി ജോണിന്റെ (ജോർജ്) ഭാര്യ നിത്യ മേരി വർഗീസ് (31) ആണ് മരിച്ചത്.

ഏതാനും ദിവസങ്ങൾ മുൻപാണ് നിത്യ നാട്ടിൽ നിന്നും അവധിക്കു ശേഷം മടങ്ങിയെത്തിയത്. ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം താമസിക്കുന്നത്. അവിടെനിന്നും മടങ്ങിയെത്തിയ ശേഷം ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. ഇന്നലെ പുലർച്ചെ ആശുപത്രിയിലായിരുന്നു മരണം. സംസ്കാരം പിന്നീട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക