സഊദിയിൽ VFS സേവനങ്ങൾ ജൂൺ 30 വരെ മാത്രം, തുടർ സേവനങ്ങൾ ‘അലങ്കിത് അസൈന്‍മെന്റ്‌സി’ലൂടെ; നാട്ടിലെ വിസ സ്റ്റാമ്പിങ്ങ് VFS ൽ തുടരും

0
996

റിയാദ്: സഊദി അറേബ്യയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ വിവിധ സേവനങ്ങളുടെ ഔട്ടസോഴ്‌സിംഗ് ഏജന്‍സിയായി അലങ്കിത് അസൈന്‍മെന്റ് ലിമിറ്റഡിനെ തെരഞ്ഞെടുത്തതോടെ VFS സേവനങ്ങൾ അവസാനിപ്പിക്കുന്നു. (എംഎം) പാസ്സ്‌പോര്‍ട്ട് അപേക്ഷ, കോണ്‍സുലാര്‍ സേവനങ്ങള്‍, വീസ, അറ്റസ്‌റ്റേഷന്‍ എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വീകരിക്കുകയും ഡെലിവറി നടത്തുന്നതിനും അലങ്കിത് ലിമിറ്റഡ് യോഗ്യത നേടിയതായി റിയാദ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ വ്യക്തമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇതോടെ, സഊദിയിൽ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ (വിവിധ രാജ്യങ്ങളിലേക്കുള്‍പ്പെടെ) സേവനങ്ങളുടെ പുറംകരാര്‍ ഏറ്റെടുത്ത വി.എഫ്.എസ് ഗ്ലോബലിന്റെ പ്രവർത്തനത്തിനു പകരം അലങ്കിത് അസൈന്‍മെന്റ്‌സ് ഈ ജോലികള്‍ ഏറ്റെടുക്കും. നിൽവിലുള്ള കരാർ പ്രകാരം ഈ മാസം ജൂൺ മുപ്പത് വരെ മാത്രമായിരിക്കും വി.എഫ്.എസ് സേവനങ്ങൾ ഉണ്ടാകുക. ഇതിന് ശേഷം പുതിയ ഏജൻസിയായ അലങ്കിത് അസൈന്‍മെന്റ്‌സ് ഈ ജോലികള്‍ ഏറ്റെടുക്കും.

അതേസമയം, നാട്ടിലെ വിസ സംബന്ധമായ കാര്യങ്ങൾ നിലവിൽ ഉള്ളത് പോലെ തന്നെ VFS വഴി തുടരും. നിലവിലെ വിസ സ്റ്റാമ്പ്ങ് ഉൾപ്പെടെ സഊദി വിസ സർവ്വീസുകൾ അത് പോലെ തുടരും. സഊദിയിൽ കഴിഞ്ഞ 11 വർഷമായി നൽകിയ കുത്തക സേവനമാണ് ഇതോടെ VFS ന് നഷ്ടമാകുന്നത്. ഇന്ത്യന്‍ എംബസി / കോണ്‍സുലേറ്റ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങളാണ് നിലവിൽ VFS നൽകി കൊണ്ടിരിക്കുന്നത്.

2014 മുതലാണ് ഇന്ത്യന്‍ മാനേജ്‌മെന്റ്ിലുള്ള വി.എഫ്.എസ് (വിസ ഫെസിലിറ്റേഷന്‍ സര്‍വീസ്) സഊദിയില്‍ പ്രവര്‍ത്തനം തുടരുന്നത്. വി.എഫ്.എസ് ഗ്ലോബലില്‍ (യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളൊഴികെ) വിവിധ രാജ്യങ്ങളിലേക്കുളള വിസാ സേവനം തുടരുന്നുണ്ട്. ഫ്രഞ്ച് വിസകളുടെ സേവനമാണ് ഇവിടെ കൂടുതലായും നടക്കുന്നത്. ജിദ്ദയിലെ വി എഫ് എസ് ഓഫീസിൽ ശരാശരി അഞ്ഞൂറോളം ഫ്രഞ്ച് വിസകള്‍ ദിനംപ്രതി വി.എഫ്.എസ് ഗ്ലോബല്‍ മുഖേന വിതരണം ചെയ്യുന്നുണ്ട്.

സര്‍ട്ടിഫൈഡ് പാസ്‌പോര്‍ട്ട് വെറ്റിംഗ് (സിപിവി) സര്‍വ്വീസിന് താല്‍പര്യമുളള കമ്പനികളില്‍ നിന്ന് നേരത്തെ റിയാദ് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചിരുന്നു. അലങ്കിത് ലിമിറ്റഡിന് പുറമ ബിഎല്‍എസ് ഇന്റര്‍നാഷണല്‍, വൈബിഎ കാനൂ കമ്പനി ലിമിറ്റഡ്, വിഎഫ് വേള്‍ഡ് വൈഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക സമര്‍പ്പിച്ച അലങ്കിതിന് കരാര്‍ ഉറപ്പിക്കുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക