കോഴിക്കോട്: 42,000 സ്വകാര്യ ക്വാട്ട് ഹജ്ജ് തീർഥാടകരുടെ യാത്രാ അനിശ്ചിതത്വം തുടരുന്നു. സ്വകാര്യ ഹജ്ജ് യാത്രക്കാരുടെ രജിസ്ട്രേഷന്‍ പൂർത്തീകരിക്കാന്‍ സൗദി ഹജ്ജ്കാര്യ വകുപ്പ് നുസുഖ് പോർട്ടല്‍ തുറന്നു.
എന്നാൽ 10,000 പേർക്ക് മാത്രമാണ് നിലവില്‍ രജിസ്റ്റർ ചെയ്യാനാവുക. 42,000 പേരുടെ രജിസ്ട്രേഷന് നിലവില്‍ അനുമതിയില്ല. മെയ് 5 വരെ പോർട്ടല്‍ തുറന്നിരിക്കും.
