മഞ്ചേരിയില്‍ യുവാക്കൾ തമ്മിൽ തർക്കം ഒരാൾക്ക് കുത്തേറ്റു

0
900

മലപ്പുറം: സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഞ്ചേരിയില്‍ യുവാവിന് കുത്തേറ്റു. കോഴിക്കാട്ടുക്കുന്ന് സ്വദേശി ഷഹാസിനാണ് കുത്തേറ്റത്. ജവാദ് എന്ന വ്യക്തിയാണ് യുവാവിനെ അക്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഷഹാസിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഷഹാസിന്റെ വീട്ടിലെത്തിയാണ് ജവാദ് ആക്രമണം നടത്തിയത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക