പന്തളം: കുളനട കടലിക്കുന്ന് വട്ടയം ഭാഗത്തു മണ്ണുമാന്തിയന്ത്രം മറിഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയായ യുവാവ് മരിച്ചു. ദേശീയപാത നിർമാണത്തിന് ആവശ്യമായ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടം. ഇന്ന് പുതിയതായി ജോലിയിൽ പ്രവേശിച്ചയാളാണ് അപകടത്തിൽപ്പെട്ടത്.
മണ്ണുമാന്തിയന്ത്രം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇതിനിടയിൽ അകപ്പെട്ട തൊഴിലാളിക്ക് സംഭവസ്ഥലത്തുവച്ചു തന്നെ ജീവൻ നഷ്ടമായി. ചെങ്ങന്നൂർ, അടൂർ നിലയങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമെത്തി മൃതദേഹം പുറത്തെടുത്തു.
മൃതദേഹം കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇലവുംതിട്ട പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കരാർ കമ്പനി ഉദ്യോഗസ്ഥർ എത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക