സഊദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ടു മരണം

0
1869

തബൂക്ക്: സഊദിയിൽ തബൂക്കിന് സമീപം ദുബയിലുണ്ടായ റോഡപകടത്തിൽ മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയും രാജസ്ഥാൻ സ്വദേശിയും മരിച്ചു. ഐക്കരപ്പടി വെണ്ണായൂർ കുറ്റിത്തൊടി ശരീഫിൻ്റെ മകൻ ഷെഫിൻ മുഹമ്മദ് (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ്(52) എന്നിവരാണ് മരിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്തുവെച്ചാണ് വാഹനം അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയിൽ കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ ദുബ ഗവ. ആശുപത്രി മോർച്ചറിയിൽ.

മരിച്ച ഷെഫിൻ മുഹമ്മദിന്റെ പിതൃസഹോദരൻ റിയാദിൽനിന്ന് ദുബയിലേക്ക് തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ദുബ കെ.എം.സി.സി പ്രസിഡൻ്റ് സാദിഖ് അല്ലൂർ നേതൃത്വം നൽകുന്നുണ്ട്.