മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

0
865

ദമാം: മലയാളി യുവാവ് കിഴക്കൻ സഊദിയിൽ ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി വിജി വാസുദേവൻ ആണ് കുഴഞ്ഞു വീണ് മരണപ്പെട്ടത്. ജുബൈലിനു സമീപം നാരിയയിൽ ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

നവോദയ ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂണിറ്റ് അംഗമാണ്. വിജി വാസുദേവൻ്റെ ആകസ്മികമായ നിര്യാണത്തിൽ നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ കേന്ദ്രകമ്മറ്റി ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.