സഊദി വിസിറ്റ് വിസ സ്റ്റാമ്പിംഗ് നിർത്തി വെച്ച് VFS; ഇതിനകം സ്റ്റാമ്പ് ചെയ്തവരും സഊദിയിലുള്ള വിസിറ്റ് വിസക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
1819

മുംബൈ: സഊദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസാ സ്റ്റാമ്പിങ് നടപടികൾ താത്കാലികമായി VFS നിർത്തി വെച്ചിരിക്കുകയാണ്. ഹജ്ജ് സീസൺ നിയന്ത്രണങ്ങളോടനുബന്ധിച്ചാണ് നാട്ടിൽ നിന്നുള്ള വിസ സ്റ്റാമ്പിങ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. ഇക്കാര്യം ഇന്നലെ വിശദമായി മലയാളം പ്രസ്സ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഉംറ വിസകൾക്ക് പുറമെ ബിസിനസ്, ഫാമിലി, വിസിറ്റ് വിസകള്‍ക്കും ഈ നിയന്ത്രണം ബാധകമാകുന്നതിന്റെ ഭാഗമായി ഭാഗമായാണ് VFS കേന്ദ്രങ്ങൾ വിസ സ്റ്റാമ്പിങ് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി വെച്ചു. ഈ ജൂൺ 10 വരെയായിരിക്കും നിയന്ത്രണം. നാട്ടിൽ ഇനി വിസിറ്റിങ് വിസ സ്റ്റാമ്പിങ് നടപടികൾ ഉണ്ടാകില്ലെന്ന് വിസ സ്റ്റാമ്പിങ് കേന്ദ്രമായ VFS അറിയിച്ചിരിക്കുകയാണ്.

അതേ സമയം, നിലവിലെ സാഹചര്യത്തിൽ വിസിറ്റ് വിസ ഇഷ്യു ചെയ്തിട്ടുള്ളവർക്ക് സഊദിയിലേക്ക് പോകുന്നതിന് യാതൊരു തടസ്സവുമില്ല. വിസ സ്റ്റാമ്പ് ചെയ്ത് ലഭിച്ച പ്രവാസികൾക്കും കുടുംബങ്ങൾക്കും അനായാസം സഊദിയിലേക്ക് യാത്ര ചെയ്യാം. എന്നാൽ, ഇവർക്ക് മക്കയിൽ താമടിക്കുന്നതിനു നിയന്ത്രണം ഉണ്ട്. ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാനും പാടില്ല.

ഇതോടൊപ്പം,സഊദിയിലുള്ള മൾട്ടി വിസിറ്റ് വിസക്കാർക്ക് വിസ പുതുക്കുന്നതിനും മറ്റും സഊദിക്ക് പുറത്ത് പോകുന്നതിനോ തിരിച്ച് പ്രവേശിക്കുന്നതിനോ വിലക്കില്ല. എന്നാൽ, സിംഗിൾ എൻട്രി വിസക്കാർ വിസ പുതുക്കാൻ അബ്ഷിർ വഴിയാണ് ശ്രമിക്കേണ്ടത്. സിംഗിൾ എൻട്രി വിസക്കാർക്ക് അബ്‌ഷീറർ വഴി പുതുക്കൽ നടക്കുന്നില്ലെങ്കിൽ ഇവർ നിർബന്ധമായും സഊദിയിൽ നിന്ന് പോകണം. മക്കയിലുള്ള വിസിറ്റ് വിസക്കാരും ഉംറക്കാരും മറ്റും ഈ മാസം 28-ഓടെ കൂടെ മക്കയിൽ നിന്ന് പുറത്ത് പോകൽ നിർബന്ധമാണ് എന്നോർക്കുക. എന്ന് മാത്രമല്ല, ഉംറ വിസക്കാർ രാജ്യത്തിന് പുറത്ത് തന്നെ പോകണം.

അതേസമയം, മുൻ വർഷങ്ങളിലെപ്പോലെ വിസിറ്റ് വിസക്കാർ ജിദ്ദ, മദീന, യാമ്പു എയർപോർട്ടുകളിൽ ഇറങ്ങുന്നതിനും വിലക്ക് ഇത് വരെ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക