റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. റിയാദില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശി കാതിരിയകത്ത് റഹീസ് ബറാമി ആണ് മരണപ്പെട്ടത്. മുപ്പത്തരണ്ട് വയസായിരുന്നു. ബുറൈദക്ക് സമീപം 100 കിലോമീറ്റർ അകലെ അല്‍ ഗാത്ത് മിദ്‌നബ് റോഡിലാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന ഭാര്യ നിദ സഫറിന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എറമാക്കി വീട് അബ്ദുറഹിമാൻ ബറാമിയുടെയും കാതിരിയകം രഹനയുടെയും മകനാണ്.
കുണ്ടങ്ങലകം സഫറുള്ളയുടെ (റിട്ട ജോയിന്റ് ആർ ടി ഒ) മകളാണ് ഭാര്യയായ നിദ സഫർ. റിയാദില്‍ ഐടി ടെക്‌നീഷ്യനായ റഈസ് മിദ്‌നബിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റഈസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.
സഹാദരങ്ങൾ: റയാൻ ബറാമി, പരേതയായ
റുഷ്ത ഫാത്തിമ. കാരപ്പറമ്പ് ലൈഫ്സ്റ്റൈൽ അപ്പാർട്ട്മെന്റ് 7-B യിലാണ് താമസം. റിയാദിലെ കോഴിക്കോട്ട് കാരുടെ കൂട്ടായ്മ ആയ തെക്കെ പുറം സംഗമത്തിന്റെ സജീവ പ്രവർത്തകനാണ്. മൃതദേഹം അല്‍ഗാത്ത് ജനറല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാർത്ത: യൂനുസ് പരപ്പിൽ
