നാല് ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യത; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

0
1249

വിഷു ദിനമായ തിങ്കളാഴ്ച 4 ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് ഉച്ചയ്ക്ക് 3 മുതൽ 6 മണി വരെയാണ് മുന്നറിയിപ്പ് നൽകിയത്. അതിന് ശേഷം അലേർട്ട് ഉണ്ടായിരിക്കുന്നതല്ല.

അതേസമയം, കോട്ടയം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്:

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)
പുറപ്പെടുവിച്ച സമയവും തീയതിയും 02.40 PM; 14/04/2025

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം), കോട്ടയം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.