മദ്യപാനത്തിനിടെ തര്‍ക്കം; മലപ്പുറത്ത് യുവാവിനെ കുത്തിക്കൊന്നു

0
2024

മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവിനെ കുത്തിക്കൊന്നു.  ആലിപ്പറമ്പ് പുത്തൻവീട്ടിൽ സുരേഷ് ബാബു ആണ് കൊല്ലപ്പെട്ടത്. ബന്ധുവും അയൽക്കാരനുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി 11 നാണ്  ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ സുരേഷ് ബാബുവിന് കുത്തേറ്റത്. പിന്നാലെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുവായ സത്യനാരായണമായി ഇടയ്ക്കിടെ   പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യപാനത്തിനിടയിൽ ഉണ്ടാവുന്ന തർക്കങ്ങളും അടിപിടിയും ഇടയ്ക്കിടെ പൊലീസ് സ്റ്റേഷനിൽ വരെ എത്തിയിരുന്നു.

സത്യനാരായണനെ  കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.