ദുബൈ: നമസ്കാരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് പയ്യന്നൂർ സ്വദേശി ദുബൈയിൽ നിര്യാതനായി. പയ്യന്നൂർ പെടേന സ്വദേശിയായ ശാഹുൽ ഹമീദാ(50)ണ് മരിച്ചത്. ദുബൈ ദേര നാസർ സ്കയറിലെ ഇസ്റ്റിഗ പള്ളിയിൽ ശനിയാഴ്ച ദുഹർ നമസ്കാരം നിർവഹിക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്.
നാസർ സ്ക്വയറിൽ കഫ്റ്റീരിയ നടത്തിവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചുവരികയാണ്. ഞായറാഴ്ച വൈകീട്ട് 3.30ന് സോനാപ്പൂർ എംബാമിങ് സെന്ററിൽ മയ്യത്ത് നിസ്‌കാരം നടക്കുമെന്നും തുടർന്ന് രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.