ഭക്ഷ്യ വിഷബാധ: മൂന്ന് വയസുകാരൻ മദീനയിൽ മരിച്ചു

0
1715

കേരള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ആരോഗ്യ പ്രയാസമുണ്ടായതെന്ന് കുടുബം

മദീന: ഭക്ഷ്യ വിഷബാധയെ തുടർന്ന് മൂന്ന് വയസുകാരൻ മദീനയിൽ മരിച്ചു. കണ്ണൂർ വള്ളിത്തോട് സ്വദേശി ശംസുദ്ദീൻ ആമ്പിലോത്തിന്റെ മകൻ മുഹമ്മദ് ആദമാണ് മരിച്ചത്. പെരുന്നാൾ ദിനത്തിൽ മദീനയിൽ നിന്ന് മടങ്ങുമ്പോൾ കേരള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ആരോഗ്യ പ്രയാസമുണ്ടായതെന്ന് കുടുബം പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സഊദി സന്ദർശനത്തിനായി എത്തിയതായിരുന്നു ശംസുദ്ദീന്റെ കുടുംബം. സ്വകാര്യ ഉംറ ഏജൻസിക്ക് കീഴിൽ ഉംറ നിർവഹിച്ചു മടങ്ങുമ്പോഴായിരുന്നു ഭക്ഷണം കഴിച്ചത്. സഹയാത്രികർക്കും കുടുംബത്തിനും ആരോഗ്യ പ്രയാസം നേരിട്ടിരുന്നു.

മരിച്ച ആദമിന്റെ സഹോദരൻ ആരോഗ്യ പ്രയാസങ്ങൾ കാരണം കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങളും നിയമനടപടിയും പൂർത്തിയാക്കുന്നുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കടപ്പാട്: മീഡിയ വൺ