റിയാദ്: സഊദി വിമാനക്കമ്പനിയായ ഫ്‌ലൈനാസ് റിയാദില്‍ നിന്ന് അബൂദബിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിച്ചതായി അറിയിച്ചു. ഇന്നലെ (2025 ഏപ്രില്‍ 10) മുതല്‍ റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അബൂദബിയിലെ ഷെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ആഴ്ചയില്‍ മൂന്ന് ഫ്‌ലൈറ്റുകള്‍ വീതം സര്‍വിസാരംഭിച്ചു.
ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് ഫ്‌ലൈനാസ് സര്‍വിസ് നടത്തുക. ഈ പുതിയ റൂട്ട് സഊദി അറേബ്യയും യുഎഇയും തമ്മിലുള്ള വിമാന ബന്ധം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
