ന്യൂഡൽഹി: മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ ആവാതെ ഉപഭോക്താക്കളെ വലച്ച് വാട്സാപ്പ് പണിമുടക്കി. ലോഗിന്‍ ചെയ്യാനും സ്‌റ്റാസ് അപ്‍ഡേറ്റ് ചെയ്യാനും പറ്റുന്നില്ലെന്നായിരുന്നു പരാതികൾ. മെസേജ് അയക്കുന്നതിലായിരുന്നു പലരും ബുദ്ധിമുട്ട് നേരിട്ടത്. പെട്ടെന്നുണ്ടായ തകരാറിനെ കുറിച്ച് വാട്സാപ്പിന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ആപ്പ് ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്ടർ അനുസരിച്ച് 81 ശതമാനം ആളുകൾക്കും സന്ദേശം അയക്കുന്നതിലാണ് പ്രശ്നം നേരിട്ടെന്നാണ് റിപ്പോർട്ട്. തടസ്സത്തെക്കുറിച്ച് വാട്സ്ആപ്പിന്‍റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇത് വരെ ഉണ്ടായിട്ടില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സമാനമായ തടസ്സം ഉണ്ടായതായി ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.
2025 ഫെബ്രുവരി 28നും സമാനമായ പ്രശ്നം വാട്സാപ്പിലുണ്ടായിരുന്നു. ഫെബ്രുവരി 28 ന് സമാനമായ തരത്തിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അന്നേ ദിവസം 9000 ത്തിലധികം പരാതികൾ റിപ്പോർട്ട് ചെയ്തിരുന്നത്. 530 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം 3 ബില്യൺ ആളുകൾ ഇത് ഉപയോഗിക്കുന്നു.
വാട്സാപ്പിനു പുറമേ ഗൂഗിൾ പേയുടെയും പ്രവർത്തനം ഇന്ന് നിലച്ചിരുന്നു. കഴിഞ്ഞ 30 ദിവസത്തിൽ മൂന്നാമത്തെ തവണയാണ് യുപിഐ സംവിധാനം ഇന്ത്യയിൽ പ്രവർത്തനം നിലയ്ക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളാണിതിനു കാരണമെന്നാണു നാഷനൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എക്സിലൂടെ അറിയിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
