അനധികൃത അവധിയെടുത്തതിന് വകുപ്പുതല അന്വേഷണം; പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

0
688

പത്തനംതിട്ട: തിരുവല്ലയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍.ആര്‍. രതീഷ് (41) ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആത്മഹത്യ ശ്രമം നടക്കുമ്പോൾ രതീഷിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു.  മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലാണ്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രതീഷ് അവധിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അനധികൃതമായി അവധിയെടുത്തതിനെ തുടർന്ന് വകുപ്പ് തല അന്വേഷണം നടത്തി രതീഷിനെതിരെ മേലാധികാരികൾക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് വകുപ്പുതല നടപടി എടുക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.