ഏപ്രില്‍ 13ന് സഊദി സന്ദര്‍ശക വിസക്കാര്‍ മടങ്ങണമെന്ന പ്രചാരണവുമായി സോഷ്യൽ മീഡിയ; പക്ഷെ, പ്രചരണം വ്യാജമെന്ന് ജവാസാത്

0
2625

ഏതൊരു വിസയുടെയും കാലാവധി അറിയാനുള്ള ലിങ്ക് വാർത്തയിൽ

റിയാദ്: പ്രവാസി സന്ദർശക വിസക്കാരെ ആധി പിടിപ്പിച്ച് സോഷ്യൽ മീഡിയ. സഊദിയിൽ സന്ദർശനം നടത്തുന്ന ബിസിനസ്, ടൂറിസ്റ്റ്, സന്ദര്‍ശന വിസക്കാര്‍ ഏപ്രില്‍ 13ന് മുമ്പ് സഊദി  അറേബ്യയില്‍ നിന്ന് മടങ്ങണമെന്നും ഇല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വാർത്ത പ്രചരിക്കുന്നത്. നിലവിൽ സന്ദർശക വിസയിൽ ഉള്ളവരെ ഇത് തെല്ലൊന്നുമല്ല പേടിപ്പെടുത്തുന്നത്. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം വാർത്ത വ്യാജമാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നെത്തിയ ബിസിനസ്, ടൂറിസ്റ്റ്, സന്ദര്‍ശന വിസക്കാര്‍ ഏപ്രില്‍ 13ന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് മടങ്ങണമെന്നും ഇല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വിശ്വസിക്കരുതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ജവാസാതുമായി ബന്ധപ്പെടുന്നവർക്ക് പുതിയ വല്ല നിര്‍ദേശങ്ങളുമുണ്ടാകുമ്പോള്‍ ജവാസാത്തിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കുമെന്നും വിശ്വസനീയ വാര്‍ത്തകള്‍ക്ക് ജവാസാത്തിന്റെ സോഷ്യല്‍ മീഡിയ എകൗണ്ടുകള്‍ പിന്തുടരണമെന്നുമുള്ള അറിയിപ്പാണ് ജവാസാത് നൽകുന്നത്.

ഇന്ത്യ, ഈജിപ്ത്, പാകിസ്താന്‍, മൊറോക്കോ, ടൂണീഷ്യ, യെമന്‍, അള്‍ജീരിയ, നൈജീരിയ, ജോര്‍ദാന്‍, സുഡാന്‍, ഇറാഖ്, ഇന്തോനേഷ്യ, എത്യോപ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മള്‍ട്ടിപ്ള്‍, സിംഗിള്‍ ബിസിനസ്, ടൂറിസ്റ്റ് വിസ എടുത്തവര്‍ ഏപ്രില്‍ 13ന് ശേഷം സൗദിയില്‍ പ്രവേശിക്കരുതെന്നും ഈ വിസക്കാര്‍ സൗദിയിലുണ്ടെങ്കില്‍ 13ന് മുമ്പ് രാജ്യം വിടണമെന്നുമുള്ള സര്‍ക്കുലര്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.അതേസമയം, ഏതൊരു വിസയുടെയും  കാലാവധി അവസാനിച്ചാൽ നടപടികൾ നേരിടേണ്ടി വരുമെന്ന് ജവാസാത് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫാമിലി സന്ദർശക വിസക്കാർ ആണെങ്കിൽ വരുടെ സ്പോൺസറുടെ (സാധാരണ ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ ആയിരിക്കും കുടുംബങ്ങൾ വരുന്നത്) അബ്ഷിർ തുറന്ന് അതിലെ കാലാവധി പരിശോധിക്കുകയും ആ കാലാവധിക്ക് മുന്നെയായി സഊദിയിൽ നിന്ന് പോകുകയും വേണം.

അബ്ഷിറിൽ കാണിക്കുന്ന വിസ കാലാവധിയാണ് യഥാർത്ഥ കാലാവധി.മാത്രമല്ല, ബിസിനസ് സന്ദര്‍ശന വിസക്കാര്‍ക്ക് അവരെ കൊണ്ടുവന്ന സ്ഥാപനത്തിന്റെയും ഫാമിലി സന്ദര്‍ശന വിസക്കാര്‍ക്ക് അവരെ കൊണ്ടുവന്ന വ്യക്തിയുടെയും അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകളില്‍ വിസ കാലാവധി അറിയാന്‍ അവസരമുണ്ട്.

ഇത് കൂടാതെ, ഇഖാമയുള്ള ഏതൊരാൾക്കും രാജ്യത്തെ ഏത് വിസയുടെയും കാലാവധി അറിയാൻ https://vv.muqeem.sa/#/login ലോഗിൻ ചെയ്ത് വിസ കാലാവധി സ്റ്റാറ്റസ് അറിയാൻ സാധിക്കും. ഈ ലിങ്കിലേക്ക് പ്രവേശിക്കാൻ ഇഖാമയും ഇമയിൽ ഐ ഡിയും ഉപയോഗിച്ച് രജിസ്റ്റർ ചെയയ്യാവുന്നതാണ്. മള്‍ട്ടിപ്ള്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ ആകെ 90 ദിവസം മാത്രമേ സഊദിയില്‍ താമസിക്കാന്‍ അനുവാദമുള്ളൂ എന്നത് പ്രത്യേകം ഓർക്കണം.ഇനി ഏതെങ്കിലും തരത്തിൽ രാജ്യം വിടാൻ നിർദേശം ഉണ്ടെങ്കിൽ ജവാസാത് ഉൾപ്പെടെ രാജ്യത്തെ ഔദ്യോഗിക കേന്ദ്രങ്ങൾ തങ്ങളുടെ ഔദ്യോഗിക മാധ്യമങ്ങൾ വഴി അറിയിക്കും. ഇത്തരം അറിയിപ്പുകൾ കൃത്യമായി ലഭിക്കാൻ വായനക്കാർക്ക് മലയാളം പ്രസ്സ് ഓൺലൈൻ വാട്സാപ്പ് ചാനൽ / ഗ്രൂപ്പിൽ അംഗം ആകാവുന്നതാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക