മ്യാൻമറിനെ പിടിച്ചുലച്ച ഭൂകമ്പം; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

0
1985

മ്യാൻമറിനെ പിടിച്ചുലച്ച ഭൂകമ്പത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. 7.7 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ ഭൂകമ്പമാണ് മ്യാൻമറിലുണ്ടായത്. ഭൂമിയിലെ ചെറിയ വസ്തുക്കളുടെ വരെ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഏറ്റവും നൂതനമായ എർത്ത് ഇമേജിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് -3 ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അപൂർവമായി മാത്രമേ, ഐഎസ്ആർഒ പുറത്തുവിടാറുള്ളു. മ്യാൻമറിൻ്റെ തലസ്ഥാനമായ നയ്പിഡോയിലും, മറ്റ് പ്രദേശങ്ങളിലും ഭൂകമ്പം കാര്യമായ നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയത്. മ്യാൻമറിൽ മാത്രമല്ല, അയൽ രാജ്യങ്ങളിലും,തായ്‌ലൻഡിന്റെ വടക്കൻ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു, ചില സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.