മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ടു കിണറ്റിലേക്ക് വീണ് പിതാവും മകനും മരണപ്പെട്ടു

0
3973

പെരുന്നാൾ നിസ്കകാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് ദാരുണ സംഭവം ഉണ്ടായത്

മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ടു കിണറ്റിലേക്ക് വീണ് പിതാവും മകനും മരണപ്പെട്ടു. ഏർക്കര കുന്നത്തുപടിയൻ ഹുസൈൻ (65), മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരണപ്പെട്ടത്. മാറാക്കര കീഴുമുറിയിലാണ് ബൈക്ക് നിയന്ത്രണം വിട്ടു കിണറ്റിലേയ്ക്ക് വീണ് പിതാവും മകനും മരണപ്പെട്ട ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

ജുമാ മസ്ജിദിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലേക്കാണ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞത്. പെരുന്നാൾ നിസ്കകാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ജുമാ മസ്ജിദിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിലേക്കാണ് ഇരുവരും വാഹനം സഹിതം വീണത്.

അപകടവിവരം അറിഞ്ഞയുടൻ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരെയും പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നാട്ടുകാരും ട്രോമാ കെയർ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹം ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.